Thursday, May 2, 2024
HomeUncategorizedനിക്കാരാഗ്വന്‍ സുന്ദരിക്ക് വിശ്വസുന്ദരി പട്ടം

നിക്കാരാഗ്വന്‍ സുന്ദരിക്ക് വിശ്വസുന്ദരി പട്ടം

സാന്‍ സ്ലാവഡോര്‍: നിക്കാരാഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസിന് വിശ്വസുന്ദരി പട്ടം. മധ്യ അമേരിക്കന്‍ രാജ്യമായ എല്‍സാല്‍വാദോറില്‍ നടന്ന മത്സരത്തിലാണ് സുന്ദരിപ്പട്ടം നിക്കാരാഗ്വന്‍ സുന്ദരി നേടിയത്.

തായ്ലന്‍ഡില്‍ നിന്നുള്ള ആന്റോണിയ പോര്‍സിലിദാണ് ആദ്യ റണ്ണര്‍ അപ്പ്.രണ്ടാം റണ്ണറപ്പ് ഓസ്ട്രേലിയയില്‍ നിന്നുള്ള മൊറായ വില്‍സണ്‍.

മുന്‍ വര്‍ഷത്തെ വിശ്വസുന്ദരി ബോണി ഗബ്രിയേല്‍ ഷീനിസിനെ കിരീടമണിയിച്ചു.

ടിവി അവതാരക, മോഡല്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണ് 23 കാരിയായ ഷീനിസ് പലാസിയോസ് .2016 നിക്കാരഗ്വ മിസ് ടീന്‍, മിസ് വേള്‍ഡ് നിക്കാരഗ്വ 2020 എന്നീ പട്ടങ്ങള്‍ സ്വന്തമാക്കിയ ഷീനിസ് മിസ് വേള്‍ഡ് 2021 ലെ ആദ്യ നാല്‍പ്പതിലും ഇടം പിടിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular