Tuesday, May 7, 2024
HomeCinemaകാക്കിപ്പടയ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്

കാക്കിപ്പടയ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട എന്ന ചിത്രത്തിന് ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ അവാര്‍ഡ് .

ഇന്റര്‍നാഷണല്‍ നറേറ്റീവ് ഫീച്ചര്‍ വിഭാഗത്തില്‍ സംവിധായകൻ ഷെബി ചൗഘട്ടിനാണ് അവാര്‍ഡ്.

കാലിക പ്രസക്‌തമായ ഒരു വിഷയമാണ് ചിത്രം പറയുന്നത്. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കാക്കിപ്പട. കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഈ സിനിമ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ചിത്രം മുന്നോട്ട് വെച്ച സന്ദേശവും സാമൂഹ്യ പ്രതിബദ്ധതയുമാണ് അവാര്‍ഡ് നിര്‍ണയ സമിതികളെ ആകര്‍ഷിച്ചത്.

ഷെജി വലിയകത്ത് നിര്‍മ്മിച്ച ചിത്രം മെല്‍ബണില്‍ നടക്കുന്ന ഐ എഫ് എഫ് എം ലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular