Monday, May 6, 2024
HomeIndia'പ്രിയപ്പെട്ട ടീം ഇന്ത്യ, ഞങ്ങള്‍ ഇന്നും എന്നും നിങ്ങള്‍ക്കൊപ്പം'; ആശ്വാസ വാക്കുകളുമായി മോദി

‘പ്രിയപ്പെട്ട ടീം ഇന്ത്യ, ഞങ്ങള്‍ ഇന്നും എന്നും നിങ്ങള്‍ക്കൊപ്പം’; ആശ്വാസ വാക്കുകളുമായി മോദി

ഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോകകപ്പില്‍ ഉടനീളം ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചതെന്നും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. എല്ലാ കാലത്തും ടീമിനൊപ്പം നില്‍ക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പ്രിയപ്പെട്ട ടീം ഇന്ത്യ, നിങ്ങളുടെ കഴിവും നിശ്ചയദാര്‍ഢ്യവും ലോകകപ്പില്‍ ഉടനീളം പ്രകടമായിരുന്നു. വലിയ ആവേശത്തോടെയാണ് നിങ്ങള്‍ കളിച്ചത്. രാജ്യത്തിന്റെ യശസ്സ് നിങ്ങള്‍ ഉയര്‍ത്തി. ഇന്നും എന്നും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.- മോദി കുറിച്ചു.

https://x.com/narendramodi/status/1726269827017515059?s=20

ഓസ്‌ട്രേലിയയുടെ ലോകകപ്പ് വിജയത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. ഗംഭീരമായ വിജയത്തിന് ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനങ്ങള്‍! ടൂര്‍ണമെന്റിലെ പ്രശംസനീയമായ പ്രകടനമായിരുന്നു ഓസ്‌ട്രേലിയയുടേത്. ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ട്രാവിസ് ഹെഡിന് ആശംസകള്‍.- മോദി കുറിച്ചു.

ലോകകപ്പില്‍ കലാശപ്പോരില്‍ ആറ് വിക്കറ്റിന് ഇന്ത്യയെ വീഴ്ത്തിയാണ് ഓസീസ് ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയ ദൂരം മറികടന്നു. 120 പന്തില്‍ നിന്ന് 137 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറി ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഫൈനല്‍ പോരാട്ടം കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെനിരവധി പേര്‍ എത്തിയിരുന്നു.

https://x.com/narendramodi/status/1726269827017515059?s=20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular