Tuesday, May 7, 2024
HomeKeralaവിദ്യാലയ ചുവരുകളില്‍ മൻമേഘിന്റെ നിറച്ചാര്‍ത്ത്

വിദ്യാലയ ചുവരുകളില്‍ മൻമേഘിന്റെ നിറച്ചാര്‍ത്ത്

ക്കരക്കല്ല്: എട്ടാം ക്ലാസുകാരൻ മൻമേഘ് വര്‍ണചിത്രങ്ങള്‍ കൊണ്ട് വിദ്യാലയ ചുവരുകളില്‍ നിറച്ചാര്‍ത്തേകി പഠനകാലം ആഘോഷമാക്കുകയാണ്.

എളയാവൂര്‍ സി.എച്ച്‌.എം ഹയര്‍ സെക്കൻഡറി സ്കൂളില്‍ എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ഏച്ചൂരിലെ മൻമേഘ് സ്കൂള്‍ ചുവരുകളില്‍ വര്‍ണം പകരുന്നതോടൊപ്പം ചിത്ര ക്യാമ്ബുകളില്‍ ക്ലാസെടുത്തും ചിത്രരചനയില്‍ പുതുലോകം തീര്‍ക്കുകയാണ്.

ഏച്ചൂരിലെ അനന്തോത്ത് ഉല്ലാസിന്റെയും ഡോ. ഷിനിമോളുടെയു മകനാണ് മൻമേഘ്. ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലെങ്കിലും അയ്യായിരത്തിലേറെ വ്യത്യസ്ത ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 10 തവണ ചിത്രകലാ പ്രദര്‍ശനവും നടത്തി.

വെണ്‍മണല്‍ എൻ.ഐ.എസ്.എല്‍.പി സ്കൂള്‍, ആനയിടുക്ക് ഗവ. എല്‍.പി, ഓലായിക്കര സ്കൂള്‍, ചേലോറ നോര്‍ത്ത് എല്‍.പി സ്കൂള്‍ തുടങ്ങി പതിനഞ്ചോളം വിദ്യാലയങ്ങളിലെത്തുന്ന കുരുന്നുകളെ വരവേല്‍ക്കുന്നത് മൻമേഘ് തീര്‍ത്ത ചോട്ടാ ഭീമും, ടോം ആൻഡ് ജെറിയും ഡോറോ ബുജിയുമൊക്കെയാണ്.

റിസോഴ്സ് പേഴ്സനായി ചെന്ന് ക്യാമ്ബുകളില്‍ ക്ലാസെടുക്കാനും മൻമേഘ് മുന്നിലുണ്ട്. ചിത്രരചനയില്‍ മാത്രമല്ല പഠനത്തിലും തന്റേതായ രീതി കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത ഡിനോസര്‍ വിഭാഗങ്ങളെക്കുറിച്ച്‌ സ്വയം പഠനം നടത്തുകയും പ്രസന്റേഷനിലൂടെ താൻ നേടിയ അറിവുകള്‍ മറ്റ് കുട്ടികള്‍ക്കായി പങ്കിടുകയും ചെയ്യാറുണ്ട്.

വിവിധ സ്കൂളുകളില്‍ സഞ്ചരിച്ച്‌ ക്ലാസുകളെടുത്ത് ഡിനോസര്‍ ശില്പശാല നടത്തുകയും ചെയ്തു. 500ലധികം ഡിനോസറുകളുടെ ചിത്രം ഇതിനകം വരച്ചിട്ടുണ്ട്. പത്തോളം ഡിനോസര്‍ ശില്‍പങ്ങളും നിര്‍മിച്ചു. 2022 ജനുവരിയില്‍ കേരളത്തില്‍ ആദ്യമായി ഡിനോസര്‍ ചിത്രകല ശില്‍പകല എക്സിബിഷൻ നടത്തി.

ചെണ്ടയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കൻ. ചെറുതാഴം ചന്ദ്രൻമാരാരുടെയും ബാബു മാരാരുടെയും കീഴില്‍ തായമ്ബക പരിശീലനവും നടത്തി വരികയാണ്. 16 സ്ക്വയര്‍ ഫീറ്റില്‍ പ്രകൃതിദത്ത നിറം കൊണ്ട് ഡിനോസറിന്റെ ചിത്രം വരച്ച്‌ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി.

2022 ല്‍ രാജീവ് ഗാന്ധി നാഷനല്‍ എക്സലൻസ് അവാര്‍ഡ് ലഭിച്ചു. 2002ല്‍ മലര്‍വാടി മഴവില്ല് സംസ്ഥാനതല ബാലചിത്രരചന മത്സരത്തില്‍ മികച്ച ചിത്രമായി മൻമേഘിന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular