Sunday, May 19, 2024
HomeKeralaഐലാശ്ശേരിയില്‍ ഉമ്മൻ ചാണ്ടി സ്മാരക അംഗൻവാടി തുറന്നു

ഐലാശ്ശേരിയില്‍ ഉമ്മൻ ചാണ്ടി സ്മാരക അംഗൻവാടി തുറന്നു

കാളികാവ്: ഗ്രാമപഞ്ചായത്ത് ഐലാശ്ശേരിയില്‍ നിര്‍മിച്ച ഹൈടെക് അംഗൻവാടി നാടിന് സമര്‍പ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയത്തിലുള്ള അംഗൻവാടി കെട്ടിടം എ.പി.

അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി 25 ലക്ഷം രൂപ ചെലവിട്ടാണ് അംഗൻവാടി നിര്‍മിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷിജിമോള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സുബൈദ, സ്ഥിരം സമിതി അധ്യക്ഷരായ എൻ. മൂസ, എ.പി. അബ്ദുല്‍ ഹാജി, പഞ്ചായത്ത് അംഗങ്ങളായ വി.പി.എ. നാസര്‍, പി.കെ. ലൈല, സി.ഡി.പി.ഒ പി. സുബൈദ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.ടി. മൈമൂന, അംഗൻവാടി ജീവനക്കാരായ വി. മൈമൂന, കദീജ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular