Tuesday, May 7, 2024
HomeKeralaഹരിത കര്‍മസേന അംഗങ്ങള്‍ക്ക് ഇലക്‌ട്രിക് ഓട്ടോ

ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് ഇലക്‌ട്രിക് ഓട്ടോ

നെടുമങ്ങാട്: നഗരസഭയിലെ ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് കൂട്ടായി അഞ്ച് ഇലക്‌ട്രിക് ഓട്ടോകള്‍ എത്തി. ഭക്ഷ്യമന്ത്രി ജി.ആര്‍.

അനില്‍ ഓട്ടോകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. നെടുമങ്ങാട് നഗരസഭയുടെ നഗര സഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ നാല് ഇലക്‌ട്രിക് ഓട്ടോകളും കുടുംബശ്രീ മിഷൻ മുഖാന്തരം നെടുമങ്ങാട് ഐ.സി.ഐ.സി ബാങ്കില്‍ നിന്ന് ലഭിച്ച ഒരു ഇലക്‌ട്രിക് ഓട്ടോയും ഇതില്‍ ഉള്‍പ്പെടുന്നു.

നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular