Tuesday, June 25, 2024
HomeGulfഒ.സി.സി.ഐ വിദേശ നിക്ഷേപക സമിതി രൂപവത്കരിച്ചു; മലയാളികളും അംഗങ്ങള്‍

ഒ.സി.സി.ഐ വിദേശ നിക്ഷേപക സമിതി രൂപവത്കരിച്ചു; മലയാളികളും അംഗങ്ങള്‍

സ്കത്ത്: സ്വകാര്യ മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കണ്ടെത്തുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ക്ക് രൂപം നല്‍കുകയുമടക്കം ലക്ഷ്യങ്ങള്‍ മുൻനിര്‍ത്തി ഒമാൻ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് (ഒ.സി.സി.ഐ) കീഴില്‍ വിദേശ നിക്ഷേപക സമിതി രൂപവത്കരിച്ചു.

2026 വരെ കാലാവധിയുള്ള സമിതിയില്‍ മലയാളി ബിസിനസുകാരും അംഗങ്ങളാണ്. ഡേവിസ് കല്ലുക്കാരൻ, അഹമ്മദ് റഈസ്, ഡോ. തോമസ് അലക്സാണ്ടര്‍ എന്നിവരാണ് കമ്മിറ്റിയില്‍ ഇടംപിടിച്ച മലയാളികള്‍. ഷെയ്ഖ് ജുലാൻഡ അല്‍ ഹാഷ്മി, അഹമ്മദ് സുബ്ഹാനി, നാജി സലിം അല്‍ ഹാര്‍ത്തി, ആല്‍വിൻ, ജിയോവാനി പിയാസോള എന്നിവരാണ് കമ്മിറ്റിയിലെ മറ്റുള്ള അംഗങ്ങള്‍. ചേംബര്‍ ബോര്‍ഡ് അംഗമായ അബ്ദുലത്തീഫ് മുഹിയുദ്ദീൻ ഖവാൻജിയാണ് കമ്മിറ്റിയുടെ ചെയര്‍മാൻ.

സമിതിയുടെ ആദ്യയോഗം കഴിഞ്ഞദിവസം ചേംബറില്‍ ചേര്‍ന്നു. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഒ.സി.സി.ഐ) ബോര്‍ഡ് അംഗവും ബദര്‍ അല്‍സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള അധ്യക്ഷതവഹിച്ചു. നിയമോപദേഷ്ടാവ് അലി അല്‍ ഖസ്ബി സംബന്ധിച്ചു. യോഗത്തില്‍ കമ്മിറ്റിയുടെ ഘടനയും പ്രവര്‍ത്തനരീതിയും നിയമാവലിയും ഷുറൂഖ് ഹമെദ് അല്‍ ഫാര്‍സി അവതരിപ്പിച്ചു.

കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായി ഡേവിസ് കല്ലൂക്കാരനെ ഏകകണ്ഠമായി നോമിനേറ്റ് ചെയ്തു. ഇൻഡോ ഗള്‍ഫ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളാണ് ഡേവിസ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിലും ഒമാൻ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലും ചാപ്റ്ററുകളുണ്ട്. ബിസിനസ് രംഗത്തെ ഉഭയകക്ഷി സഹകരണത്തിന് ഒമാൻ ചേംബറും ഇൻഡോ ഗള്‍ഫ് മിഡിലീസ്റ്റ് ചേംബറും അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഇരു കൂട്ടായ്മകളും തമ്മിലുള്ള ബിസിനസ് സഹകരണത്തിന് ഗതിവേഗം പകരാൻ പുതിയ സ്ഥാനംവഴി കഴിയുമെന്ന് 1990 മുതല്‍ ഒമാനില്‍ പ്രവാസജീവിതം നയിക്കുന്ന ഡേവിസ് പറഞ്ഞു.

സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികള്‍ വിലയിരുത്തി പരിഹാരമാര്‍ഗം കണ്ടെത്തുക, പരിഹാര നിര്‍ദേശങ്ങള്‍ക്ക് ഫലപ്രാപ്തിയിലെത്താൻ സഹായകരമായ രീതിയില്‍ സ്ഥിതിവിവര കണക്കുകള്‍ തയാറാക്കുക, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും സ്വകാര്യ മേഖലയുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെക്കുകയും ചെയ്യുക, ഒമാൻ വിഷൻ 2040ന്റെ ഭാഗമായുള്ള ലക്ഷ്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, സാമ്ബത്തിക മേഖലയിലെ മാറ്റങ്ങളും ചലനങ്ങളും പഠിക്കുകയും വിലയിരുത്തുകയും ചെയ്യുക, സെമിനാറുകളിലും വര്‍ക്ക്ഷോപ്പുകളിലുമടക്കം പങ്കെടുക്കുക, ചേംബറിെൻറ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പ്രവര്‍ത്തനരീതി രൂപപ്പെടുത്തുക, മതിയായ സ്ഥിതിവിവര കണക്കുകളടക്കം ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക, മാധ്യമങ്ങളുമായി സജീവ ഇടപെടല്‍ നടത്തുക, വിവിധ ഗവര്‍ണറേറ്റുകളിലെ ശാഖകള്‍ അടക്കമുള്ളവയുമായി ഏകോപിപ്പിച്ച്‌ പ്രവര്‍ത്തനം നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്.

ഇവക്ക് പുറമെ പ്രാദേശികവും അന്താരാഷ്ട്രീയ തലത്തിലുമുള്ള പ്രതിനിധി സംഘങ്ങളുടെ ഏകോപനം, ചേംബര്‍ ശാഖകളുമായി സംയുക്ത യോഗങ്ങള്‍ നടത്തല്‍, സ്പെഷലൈസ്ഡ് വര്‍ക്ക്ഷോപ്പുകള്‍ നടത്തല്‍, ചേംബറിന്റെ വിവിധ ശാഖകളുമായി സംയുക്ത യോഗങ്ങള്‍ ചേരല്‍ തുടങ്ങിയവയും കമ്മിറ്റിയുടെ പ്രവര്‍ത്തന മേഖലയില്‍ ഉള്‍പ്പെടും. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച വിശദ റിപ്പോര്‍ട്ട് മൂന്നുമാസം കൂടുമ്ബോഴും ആറുമാസം കൂടുമ്ബോഴും വര്‍ഷത്തിലും ചേംബര്‍ ചെയര്‍മാന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.

RELATED ARTICLES

STORIES

Most Popular