Saturday, July 20, 2024
HomeKerala'യു.ഡി.എഫില്‍ നിന്ന് ഒരിഞ്ച് വഴിമാറില്ല'; മുന്നണി മാറ്റസാധ്യത തള്ളി സാദിഖലി തങ്ങള്‍

‘യു.ഡി.എഫില്‍ നിന്ന് ഒരിഞ്ച് വഴിമാറില്ല’; മുന്നണി മാറ്റസാധ്യത തള്ളി സാദിഖലി തങ്ങള്‍

ല്‍പറ്റ: യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിഞ്ച് വഴിമാറാന്‍ ലീഗിന് കഴിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കാന്‍ ലീഗിന് ആയിരം ഇരട്ടി കാരണങ്ങളുണ്ടെന്നും സുല്‍ത്താൻ ബത്തേരിയില്‍ ലീഗ് നടത്തിയ ജില്ലാ കാമ്ബില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണി മാറ്റത്തിന് ബാങ്കിന്റെ വാതില്‍പടി കടക്കേണ്ട കാര്യം ലീഗിനില്ല. മുന്നണി മാറ്റത്തിന് വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താൻ പോകുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായതോടെ ലീഗ് സി.പി.എമ്മുമായി അടുക്കുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു.

RELATED ARTICLES

STORIES

Most Popular