Tuesday, March 19, 2024
HomeKeralaസിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് എത്തുമ്പോള്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് എത്തുമ്പോള്‍

ചോദ്യംചെയ്യപ്പെടാത്ത നേതാവായി കിംഗ് മേക്കറായി പിണറായി വിജയന്‍ മാറി കഴിഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ പിണറായി വിജയന്‍ എന്ന  നേതാവ്  വരച്ച വരയില്‍ കാര്യങ്ങള്‍ നീങ്ങും.  പിണറായി വിജയന്റെ നൊമിനി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി മാറും. മുഖ്യമന്ത്രിയായതിനാല്‍ മാത്രം  ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു പിണറായിവിജയന്‍ മാറില്ലെന്നു മാത്രം.  എന്നാല്‍ എസ്.  രാമചന്ദ്രനോ കേരളത്തില്‍ നിന്നും മറ്റൊരു നേതാവോ വരണമെന്നു  പിണറായി നിശ്ചയിച്ചാല്‍ ആരും എതിര്‍ക്കില്ല. എതിര്‍പ്പു  പശ്ചിമബംഗാളില്‍ നിന്നു മാത്രമേ ഉണ്ടാകൂ. അധികാരത്തില്‍ പോലുമില്ലാത്ത  പശ്ചിമബംഗാള്‍ ഘടകത്തിനും ത്രിപുര ഘടകത്തിനും നിശ്ബദപാലിക്കാന്‍ മാത്രമേ സാധിക്കൂ.  എല്ലാവരുടെയും കണ്ണ് പിണറായി വിജയനിലായിരിക്കും. എല്ലാവരുടെയും കാതും വിജയന്റെ വാക്കുകളിലേക്കായിരിക്കും.കാരണം അദ്ദേഹം  ഭരണതുടര്‍ച്ച നേടി തന്നെ കിംഗ് മേക്കറായി നില്‍ക്കുന്ന ക്യാപ്റ്റനാണ്.

ഭരണത്തുടര്‍ച്ച ചെറിയകാര്യമല്ല. പശ്ചിമബംഗാളിലും  ത്രിപുരയിലും കാലങ്ങള്‍ ഭരിച്ചിട്ടുണ്ട്. പക്ഷേ, ഇവിടെ ശക്തമായ പ്രതിപക്ഷമുണ്ടായിരുന്നു. ഇവിടെ  ഭരണത്തുടര്‍ച്ച ആരും ചിന്തിച്ചിട്ടില്ല കാര്യമാണ്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ അധികാരം മാറി നല്‍കുന്ന പ്രവണതയുള്ള നാട്ടില്‍ചരിത്ര നിയോഗം പോലെ പിണറായി ഭരിച്ചത്. ഒരിക്കല്‍ വിഎസ്  അച്യുതന്‍ ശത്രുപക്ഷത്തുണ്ടായിരുന്നു. അന്നു വിഭാഗീയത ഉണ്ടായിരുന്നു. ഇത് അതെല്ലാം അറിയിരിക്കുന്നു. എല്ലാവരെയും വരച്ച വരയില്‍ നിര്‍ത്താന്‍ വിജയനാറിയാം.

അഖിലേന്ത്യാ നേതാക്കള്‍ പോലും  പിണറായി വിജയനെ നേതാവായി കാണുന്നുവെന്നതാണ് പ്രത്യേകത. ഇതു മൂലം പാര്‍ട്ടി കോണ്‍ഗ്രസില്‍ നേട്ടം കേരളത്തിലാണ്.  കേരളഘടകം പറയുന്നതു മാത്രമേ അവിടെനടക്കൂ. പലരെയും വെട്ടിനിരത്താനുള്ള അവസരമാണ് പിണറായിക്കുലഭിച്ചിരിക്കുന്നത്. എം.എ ബേബി പോലുള്ളവരെ  ലക്ഷ്യം വച്ചാല്‍ പിണറായി വിജയിച്ചിരിക്കും.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular