Tuesday, April 30, 2024
HomeCinemaദിലീപിനും അതുല്യക്കും ഉണ്ണി വരുന്നു; സന്തോഷ വാര്‍ത്തയുമായി താര ദമ്ബതികള്‍

ദിലീപിനും അതുല്യക്കും ഉണ്ണി വരുന്നു; സന്തോഷ വാര്‍ത്തയുമായി താര ദമ്ബതികള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അതുല്യ പാലക്കല്‍. ടിക് ടോക് കാലം മുതല്‍ പ്രേക്ഷകര്‍ക്ക് മുൻപിലുള്ള അതുല്യ നടിയും, മോജിലും ഇൻസ്റ്റയിലും എല്ലാം സജീവമായ വ്യക്തിയുമാണ്.
ഇക്കഴിഞ്ഞ ജൂണിലായിരുന്നു അതുല്യയുടെയും തമിഴ് നടൻ ദിലീപ് പുഗഴേന്തിയുമായുള്ള വിവാഹം.

കഴിഞ്ഞ ദിവസമാണ് അതുല്യ അമ്മയാകാൻ പോകുന്ന വാര്‍ത്ത ഭര്‍ത്താവ് ദിലീപൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കിട്ടത്. ഈ സന്തോഷവാര്‍ത്ത പറയാൻ പറ്റിയ സമയം ഇതാണെന്ന് തോന്നുന്നു എന്ന ക്യാപ്ഷ്യനോടെ, ”ഞാനും അതുല്യയും ഞങ്ങളുടെ ആദ്യ കണ്‍മണിയെ വരവേല്‍ക്കാൻ ഒരുങ്ങുന്നു, ഈ ഫെബ്രുവരിയില്‍ ബേബി എത്തും…” എന്നാണ് ദിലീപൻ പങ്കിട്ട പോസ്റ്റില്‍ പറഞ്ഞത്.

തമിഴ് കവിയും, ഗാനരചയിതാവുമായ പുലവര്‍ പുലമൈപ്പിത്തന്റെ ചെറുമകൻ ആണ് ദിലീപൻ പുഗഴേന്തി. ദിലീപൻ പുഗഴേന്തിയുടെ ‘യേവൻ’ ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. ‘സാഗാവരം’ എന്ന പുതിയ ചിത്രം ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ‘ആന്റണി’ നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഈ രണ്ട് ചിത്രങ്ങളും അടുത്ത വര്‍ഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ പാൻ ഇന്ത്യ ചിത്രങ്ങളായി പുറത്തിറങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular