Tuesday, May 21, 2024
HomeIndiaഹലാല്‍ നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല -അമിത് ഷാ

ഹലാല്‍ നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല -അമിത് ഷാ

ന്യൂഡല്‍ഹി: ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉല്‍പന്നങ്ങള്‍ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.

ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ വിശദീകരണം.

നിങ്ങള്‍ വോട്ട് ചെയ്യുമ്ബോള്‍ ഒരു എം.എല്‍.എയുടെ ഭാവി മാത്രമല്ല നിര്‍ണയിക്കുന്നത്. തെലങ്കാനയുടേയും രാജ്യത്തിന്റേയും ഭാവി കൂടിയാണ്. എല്ലാ പാര്‍ട്ടികളുടേയും പ്രവര്‍ത്തനം അവലോകനം ചെയ്ത് വേണം നിങ്ങള്‍ വോട്ട് രേഖപ്പെടുത്താൻ. പാര്‍ട്ടികളുടെ പ്രവര്‍ത്തനം വിലയിരുത്തി വോട്ട് ചെയ്യുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും നിങ്ങള്‍ വോട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ വൻ കടബാധ്യതയാണ് തെലങ്കാനക്കുണ്ടായത്. മിച്ച വരുമാനമുള്ള സംസ്ഥാനത്ത് നിന്ന് വലിയ കടക്കെണിയിലേക്കാണ് തെലങ്കാന വീണത്. യുവാക്കള്‍, കര്‍ഷകര്‍, ദലിതര്‍, പിന്നോക്കക്കാര്‍ എന്നിവരെല്ലാം തെലങ്കാനയുടെ ഭാവിയില്‍ ആശങ്കയുള്ളവരാണെന്നും അമിത് ഷാ പറഞ്ഞു.

ഭരണഘടന ആര്‍ക്കും പ്രത്യേക അധികാരം നല്‍കാൻ പറയുന്നില്ല. കെ.സി.ആറിന്റെ മതസംവരണം ഭരണഘടനക്ക് എതിരാണ്. അധികാരത്തിലെത്തിയാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന നാല് ശതമാനം സംവരണം ഇല്ലാതാക്കും. എസ്.സി, എസ്.ടി, മറ്റു പിന്നോക്കക്കാര്‍ എന്നിവര്‍ക്ക് സംവരണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular