Saturday, July 27, 2024
HomeKeralaനെയ്യാറ്റിൻകരയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 29 പേ‌ര്‍ക്ക് പരിക്ക്,...

നെയ്യാറ്റിൻകരയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 29 പേ‌ര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

നെയ്യാറ്റിൻകര: രണ്ട് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 29 യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന്കല്ലിൻമൂട്ടില്‍ ദേശീയപാതയില്‍ ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം.പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറല്‍ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേയ്ക്കും നെയ്യാറ്റിൻകരയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും വരുകയായിരുന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുൻഭാഗം പൂര്‍ണമായി തകര്‍ന്നു.നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

ബസുകളില്‍ ഒന്നിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. രണ്ട് ബസിലെയും ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്. ഇവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടം നടന്നയുടൻ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

RELATED ARTICLES

STORIES

Most Popular