Wednesday, May 8, 2024
HomeKeralaകല്ലാച്ചേരി പാലം യാഥാര്‍ഥ്യമാകുന്നു: സര്‍വേ കല്ലുകള്‍ സ്ഥാപിച്ചു

കല്ലാച്ചേരി പാലം യാഥാര്‍ഥ്യമാകുന്നു: സര്‍വേ കല്ലുകള്‍ സ്ഥാപിച്ചു

പാനൂര്‍: കണ്ണൂര്‍ -കോഴിക്കോട് ജില്ലകള്‍ അതിരിടുന്ന കടവത്തൂര്‍ കല്ലാച്ചേരിക്കടവില്‍ പാലം യാഥാര്‍ഥ്യത്തിലേക്ക്.

നിര്‍മാണ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി) അധികൃതരെത്തി സര്‍വേ കല്ലുകള്‍ സ്ഥാപിച്ചു. സ്ഥലം വിട്ടു നല്‍കുന്നതില്‍ ഏതാനും ഭൂ ഉടമകളുടെ എതിര്‍പ്പുള്ളതിനാല്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് നടപടി.

ഇവിടെ പാലമെന്ന ആവശ്യത്തിന് 50 വര്‍ഷത്തെ പഴക്കമുണ്ട്. കോഴിക്കോട് ജില്ല അതിര്‍ത്തിയായ നാദാപുരം മണ്ഡലത്തില്‍പെട്ട മറുകരയില്‍ ഇരിങ്ങണ്ണൂര്‍ ഭാഗത്ത് കഴിഞ്ഞ നവംബര്‍ ഒന്നിന് അടയാളക്കുറ്റികള്‍ സ്ഥാപിച്ചിരുന്നു. അവിടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പാലത്തിനു വേണ്ടി 10.14 കോടി അനുവദിക്കുകയും കഴിഞ്ഞ ബജറ്റില്‍ തുക വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. പാലം യാഥാര്‍ഥ്യമായാല്‍ കടവത്തുര്‍ ഭാഗത്തുള്ളവര്‍ക്ക് നാദാപുരം, പേരാമ്ബ്ര, ഓര്‍ക്കാട്ടേരി, വടകര ഭാഗത്തേക്ക് യാത്രാദൂരം ഗണ്യമായി കുറയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular