Sunday, May 12, 2024
HomeKeralaതൃശൂരില്‍ 40 വര്‍ഷം ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടര്‍ പിടിയില്‍

തൃശൂരില്‍ 40 വര്‍ഷം ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടര്‍ പിടിയില്‍

തൃശൂര്‍: ഓപ്പറേഷൻ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ തൃശൂരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ കിഴക്കംപാട്ടുകാരയില്‍ ക്ലിനിക് നടത്തിയിരുന്ന ദിലീപ് കുമാറാണ് പിടിയിലായത്.
ബംഗാള്‍ സ്വദേശിയായ ഇയാള്‍ കഴിഞ്ഞ 40 വര്‍ഷമായി ‘ചന്ദ്സി’ എന്ന പേരില്‍ ക്ലിനിക് നടത്തി വരികയായിരുന്നു.

ഹോമിയോയും അലോപ്പതിയും ഉള്‍പ്പടെ എല്ലാ രീതിയിലുള്ള ചികിത്സയും ഇയാള്‍ നല്‍കാറുണ്ടായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതു തെളിയിക്കുന്ന തരത്തിലുള്ള വ്യാജ രേഖകളും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലാ ടീം നടത്തിയ പരിശോധനയില്‍ ഇയാളെ കണ്ടെത്തുകയും പിന്നീട് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular