Friday, May 3, 2024
HomeIndiaബംഗളൂരുവില്‍ സര്‍ക്കാര്‍ നഴ്സറി സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു

ബംഗളൂരുവില്‍ സര്‍ക്കാര്‍ നഴ്സറി സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു

ബംഗളൂരു: ശിവാജി നഗറില്‍ സര്‍ക്കാര്‍ നഴ്സറി സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കൂക് റോഡില്‍ ബി.ബി.എം.പിയുടെ കീഴിലുള്ള നഴ്സറി കെട്ടിടമാണ് തിങ്കളാഴ്ച പുലര്‍ച്ച മൂന്നോടെ നിലംപൊത്തിയത്.

കെട്ടിടാവശിഷ്ടങ്ങള്‍ വീണ് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. പുലര്‍ച്ചയായതിനാല്‍ വൻ അത്യാഹിതമാണ് ഒഴിവായത്. 80 കുരുന്നുകള്‍ പഠിക്കുന്ന നഴ്സറിയാണിത്.

കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച്‌ സ്ഥലം എം.എല്‍.എയോട് പരാതി ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. 50 വര്‍ഷത്തിലേറെ പഴക്കമുള്ളതായിരുന്നു കെട്ടിടം. പുതിയ കെട്ടിടത്തിന്റെ നിര്‍മാണ നടപടികള്‍ ആരംഭിച്ചിരുന്നതായി ശിവാജി നഗര്‍ എം.എല്‍.എ റിസ്‍വാൻ അര്‍ഷദ് പ്രതികരിച്ചു.

തകര്‍ന്ന നഴ്സറി കെട്ടിടം രണ്ടു വര്‍ഷം മുമ്ബ് സ്കൂള്‍ കെട്ടിടം സന്ദര്‍ശിച്ചിരുന്നു. മണ്ഡലത്തിലെ ആറു സ്കൂളുകള്‍ പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവ പുനര്‍നിര്‍മിക്കാൻ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായും എം.എല്‍.എ പറഞ്ഞു. ബി.ബി.എം.പി അധികൃതര്‍ എത്തി കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular