Monday, May 6, 2024
HomeKeralaസ്വര്‍ണക്കുതിപ്പ്; വില സര്‍വകാല റെക്കോഡില്‍

സ്വര്‍ണക്കുതിപ്പ്; വില സര്‍വകാല റെക്കോഡില്‍

കോഴിക്കോട്: സ്വര്‍ണവിലയില്‍ വൻ വര്‍ധനവ്. പവന് 600 രൂപ വര്‍ധിച്ച്‌ 46,480 രൂപയും ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 5810 രൂപയുമായി.

സര്‍വകാല റെക്കോഡിലാണ് പവൻ വില. 45,880 രൂപയായിരുന്നു ഇന്നലെ വില.

നവംബര്‍ 13ന് 44,360 ആയിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വര്‍ധിച്ചത്.

അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന്‍റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.

പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ സ്വര്‍ണ്ണ വിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്‍റെ സൂചനകളും, ചൈനയില്‍ പുതിയ പനി പടരുന്നതായുള്ള വാര്‍ത്തയും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular