Tuesday, March 19, 2024
HomeKeralaകുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ശബ്ദരേഖ

കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ശബ്ദരേഖ

മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കെണിയില്‍ വീഴ്ത്താന്‍ കിട്ടുന്ന അവസരം   വെറുതെ കളയുന്നവരല്ല സിപിഎം. കെ.ടി.ജലീല്‍ പരമാവധി  ലീഗിനെ വട്ടംകറക്കാന്‍ കളി ആരംഭിച്ചതാണ്. എന്നാല്‍  പി.കെ. കുഞ്ഞാലിക്കുട്ടി  ജലീല്‍ ഉദ്ദേശിച്ച നേതാവല്ലെന്നു വ്യക്തമായി. പിണറായി വിജയനും  കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള വ്യക്തിബന്ധം  ജലീല്‍ മനസിലാക്കാന്‍ വൈകി.  ശബ്ദരേഖ പുറത്തു വിടരുതെന്ന്  പിണറായി കര്‍ശനനിര്‍ദേശം നല്‍കി. ശബ്ദരേഖ കൈയിലിരിക്കട്ടെ ആവശ്യം വരും എന്നനിലപാടാണ് സിപിഎമ്മിനുള്ളത്.  വ്യക്തിഹത്യ ചെയ്തു  നേതാക്കളെ അപമാനിക്കരുത് എന്ന നിര്‍ദേശമാണ് നല്‍കിയത്. ഇതിനെ തുടര്‍ന്നു ജലീല്‍ പിന്‍മാറി. വ്യക്തിബന്ധത്തിനു പ്രാധാന്യം കൊടുക്കുന്നതിനൊടൊപ്പം ഇവരുടെ കൂട്ടുക്കച്ചവടവും ചര്‍ച്ചയാകുകയാണ്.  നേതാക്കള്‍ ചേര്‍ന്നുള്ള ബിസിനസ് കാരണമാണ് ഇത്തരമൊരു നീക്കം ഉണ്ടായതെന്നുള്ള ആരോപണവും ശക്തമാണ്. ഏതായാലും  സിപിഎം അല്പം പിന്നോട്ടു പോയിട്ടുണ്ട്. ജലീല്‍  ചുമ്മാ വാചകമടിക്കാരന്‍മാത്രമാണെന്ന തോന്നലും സിപിഎമ്മിനുണ്ട്.  രഹസ്യശബ്ദരരേഖയൊന്നും കൈയിലില്ല. വെറുതെ വാചകമടി മാ്ത്രമാണ്. ഇതിനെ തള്ള് എന്നും പറയുമെന്നും  സിപിഎം നേതാവ് വെളിപ്പെടുത്തുന്നു.

ഏതായാലും ജലീല്‍ പിന്‍മാറിയിട്ടുണ്ട്. ഹൈദരലി തങ്ങളുടെ മകനായ മുയീന്‍ അലി തങ്ങള്‍ക്കെതിരെ മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗം നടപടി സ്വീകരിച്ചാല്‍ ഈ ശബ്ദരേഖ പുറത്തുവിടുമെന്നും ജലീല്‍ പറഞ്ഞിരുന്നത്. നടപടി സ്വീകരിക്കാത്തതിനാല്‍ ശബ്ദരേഖ പുറത്തുവിടുന്നില്ലെന്നാണ് ജലീല്‍ വ്യക്തമാക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിലെ അംഗങ്ങളുമായി സംസാരിച്ച ഓഡിയോ പുറത്തുവിടുമെന്നായിരുന്നു ജലീല്‍ പറഞ്ഞിരുന്നത്. അതു പുറത്തുവന്നാല്‍ രാഷ്ട്രീയം തന്നെ കുഞ്ഞാലിക്കുട്ടി അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ പറഞ്ഞിരുന്നു.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular