Sunday, May 5, 2024
HomeKerala'ഇരുട്ടില്‍ നീ പ്രകാശമായി'; ഒന്നാം വിവാഹവാര്‍ഷികത്തില്‍ മഞ്ജിമയെ കുറിച്ച്‌ ഗൗതം

‘ഇരുട്ടില്‍ നീ പ്രകാശമായി’; ഒന്നാം വിവാഹവാര്‍ഷികത്തില്‍ മഞ്ജിമയെ കുറിച്ച്‌ ഗൗതം

ബാലതാരമായി എത്തി സിനിമപ്രേമികളുടെ പ്രിയ നായികയായി വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് മഞ്ജിമ. കഴിഞ്ഞ നവംബറിലായിരുന്നു മഞ്ജിമയും നടൻ ഗൗതം കാര്‍ത്തിയുമായുള്ള വിവാഹം.

‘ദേവരാട്ടം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ മഞ്ജിമയ്‌ക്ക് ആശംസകള്‍ നേര്‍ന്ന് ഗൗതം കുറിച്ച ഹൃദയം തൊടുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇരുട്ടിലേക്ക് പോകുമായിരുന്ന തന്റെ ജീവിതത്തിലേക്ക് പ്രകാശം എത്തിച്ചത് മഞ്ജിമയാണെന്നും തന്നെ ഒരു വര്‍ഷം സഹിച്ചതിന് അഭിനന്ദനങ്ങളും ഗൗതം കുറിപ്പില്‍ പറയുന്നു.

‘എന്നെ വിവാഹം കഴിച്ച്‌ ഈ ഒരു വര്‍ഷം അതിജീവിച്ചതിന് അഭിനന്ദനങ്ങള്‍. ഇത് വളരെ ഭ്രാന്തവും രസകരവുമായ യാത്രയായിരുന്നു. ഓരോ നിമിഷങ്ങളും മറക്കാനാകുന്നില്ല. നമ്മള്‍ എടുത്ത ഓരോ ചുവടും ഒരുമിച്ചായിരുന്നു. ഒരുമിച്ച്‌ വളര്‍ന്നു. ഈ വര്‍ഷം നീ എനിക്കായി ചെയ്‌ത എല്ലാത്തിനും നന്ദി പ്രിയേ.

നീ എനിക്കായി ഒരു വീട് ഉണ്ടാക്കി, എനിക്ക് തിരികെ വരാനും സുരക്ഷിതത്വം അനുഭവിക്കാൻ കഴിയുന്ന ഒരിടം. ഞാൻ വിചാരിച്ചതിലും അപ്പുറം നീ എനിക്ക് ശക്തി നല്‍കി, എന്നിലും എന്റെ കഴിവുകളിലും അചഞ്ചലമായ ആത്മവിശ്വാസം നല്‍കി. എന്റെ മനസ്സ് ഇരുണ്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോള്‍, നീ ആ സ്ഥലങ്ങളില്‍ പ്രകാശം നല്‍കി എന്നെ പുറത്തെടുത്തു. നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ്! നീയാണ് എന്റെ ലോകം. നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കുമെന്ന് സങ്കല്‍പ്പിക്കാൻ കഴിയില്ല! ഞാൻ നിന്നെ പൂര്‍ണഹൃദയത്തോടെ സ്നേഹിക്കുന്നു! വിവാഹ വാര്‍ഷിക ആശംസകള്‍.’-ഗൗതം കാര്‍ത്തിക് കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular