Tuesday, April 30, 2024
HomeCinemaആദിക് രവിചന്ദ്രൻ വിവാഹിതനാകുന്നു; വധു നടൻ പ്രഭുവിന്‍റെ മകള്‍ ഐശ്വര്യ

ആദിക് രവിചന്ദ്രൻ വിവാഹിതനാകുന്നു; വധു നടൻ പ്രഭുവിന്‍റെ മകള്‍ ഐശ്വര്യ

സൂപ്പര്‍ ഹിറ്റ് ചിത്രം മാര്‍ക്ക് ആന്‍റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്‍റെ മകള്‍ ഐശ്വര്യ പ്രഭുവും വിവാഹിതരാകുന്നു.

ഡിസംബര്‍ 15ന് ഇരുവരും വിവാഹിതരാകുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരും വിവാഹിതരാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കുടുംബം ഇത് സ്ഥിരീകരിച്ചിട്ടില്ല.

2015ല്‍ തൃഷ ഇല്ല്യാന നയൻതാര എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ആദിക് പ്രഭുദേവയെ നായകനാക്കി ബഗീര എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം പുറത്തിറങ്ങിയ മാര്‍ക്ക് ആന്‍റണി വൻ വിജയമായി മാറുകയും ചെയ്തു. നേര്‍കൊണ്ട പാര്‍വൈ, കോബ്ര എന്നീ സിനിമകളില്‍ ആദിക് അഭിനയിച്ചിട്ടുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular