Tuesday, April 30, 2024
HomeIndiaതെക്കില്‍ എക്‌സലൻസ് അവാര്‍ഡ് യു.ടി. ഖാദറിന് കൈമാറി

തെക്കില്‍ എക്‌സലൻസ് അവാര്‍ഡ് യു.ടി. ഖാദറിന് കൈമാറി

ബംഗളൂരു: സുള്ള്യ ആറന്തോടിലെ തെക്കില്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ ഏര്‍പ്പെടുത്തിയ ‘തെക്കില്‍ എക്സലൻസ് അവാര്‍ഡ്’ നിയമസഭ സ്പീക്കര്‍ യു.ടി.

ഖാദറിന് സമ്മാനിച്ചു. ബംഗളൂരുവില്‍ സ്പീക്കറുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ് ടി.എം. ഷാഹിദ് അവാര്‍ഡ് കൈമാറി.

തെക്കില്‍ കുടുംബാംഗങ്ങളായ ജയ്ബുന്നിസ ഇഖ്ബാല്‍, അഡ്വ. വാഹിദ ഹാരിസ്, ഹംസ, മൊഹിദീൻ കുഞ്ഞി, ഹാരിസ്, അമീര്‍ പേരട്ക, അഫ്താബ് മുണമ്ബ, ഷമീമ അബ്ദുല്‍ റഹിമാൻ, സലിം, ആരിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. തെക്കില്‍ ഫാമിലി യൂനിയൻ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ടര്‍ലി തെക്കില്‍ സ്വാഗതവും ഹാരിസ് തെക്കില്‍ നന്ദിയും പറഞ്ഞു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ്‌ ടി. സിദ്ദിഖ് എം. എല്‍.എ സന്നിഹിതനായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular