Sunday, May 5, 2024
HomeUSAഅമേരിക്കൻ പ്രീമിയര്‍ ലീഗില്‍ കളിക്കാൻ ശ്രീശാന്ത്

അമേരിക്കൻ പ്രീമിയര്‍ ലീഗില്‍ കളിക്കാൻ ശ്രീശാന്ത്

വാഷിങ്ടണ്‍: ദേശീയ ലീഗില്‍ ഇനിയും ഇടമുറപ്പിക്കാനാകാത്ത മലയാളി താരം എസ്. ശ്രീശാന്തും ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയും അമേരിക്കൻ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ കളിക്കും.

ഡിസംബര്‍ 19 മുതല്‍ 31 വരെ ഹൂസ്റ്റണിലാകും മത്സരങ്ങള്‍. ഇന്ത്യയില്‍ സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനാല്‍ വിദേശ ലീഗുകളില്‍ കളിക്കാമെന്നതുവെച്ചാണ് ശ്രീശാന്ത് ഇറങ്ങുന്നത്.

ഐ.സി.സി അംഗീകാരമുള്ള കളിയില്‍ അമേരിക്കൻസ്, പാക്സ്, വിൻഡീസ്, ബംഗാളീസ്, ഓസീസ്, ഇംഗ്ലീഷ് എന്നിങ്ങനെ ഏഴ് ടീമുകളിലായി 40 ഓളം വിദേശതാരങ്ങള്‍ അണിനിരക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular