Monday, May 6, 2024
HomeIndiaശൈഖ് സായിദ് റോഡില്‍ ഗതാഗതം തിരിച്ചുവിടും

ശൈഖ് സായിദ് റോഡില്‍ ഗതാഗതം തിരിച്ചുവിടും

ദുബൈ: ഡിസംബര്‍ ഒന്നുമുതല്‍ മൂന്ന് വരെ ദുബൈയിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡില്‍ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.

അബൂദബി ദിശയിലേക്കുള്ള വാഹനങ്ങള്‍ ജുമൈറ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ വഴിയാകും തിരിച്ചുവിടുക.

കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. മൂന്ന് ദിവസവും രാവിലെ ഏഴ് മുതല്‍ 11 വരെയാണ് ഗതാഗതം വഴി തിരിച്ചുവിടുക. ഉച്ചകോടിയുടെ വേദിയിലേക്ക് സന്ദര്‍ശകര്‍ എത്തുന്നത് സംബന്ധിച്ച്‌ അധികൃതര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നവംബര്‍ 30 മുതല്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളന കാലയളവില്‍ യാത്രക്ക് ദുബൈ മെട്രോ ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദ പരവുമാവുകയെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇതിനായി മെട്രോയുടെ സര്‍വിസ് സമയം രാവിലെ അഞ്ചുമുതല്‍ രാത്രി ഒരുമണി വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ഉച്ചകോടിയുടെ ആദ്യ മൂന്ന് ദിവസങ്ങളില്‍ എക്സ്പോ സിറ്റിയുടെ സമീപത്തെ റോഡുകളില്‍ ചിലത് സുരക്ഷാ ആവശ്യത്തിനായി അടക്കുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular