Friday, May 17, 2024
HomeCinemaജ്യോതികയുടെ ശബ്ദമായി ജോമോള്‍

ജ്യോതികയുടെ ശബ്ദമായി ജോമോള്‍

കാതല്‍ ദ കോര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ശബ്ദസാന്നിദ്ധ്യമായി തിളങ്ങുകയാണ് ജോമോള്‍. ജ്യോതിക അവതരിപ്പിച്ച ഒാമന എന്ന കഥാപാത്രത്തിനാണ് ജോമോള്‍ ശബ്ദം നല്‍കിയത്.

ആദ്യമായാണ് ജോമോള്‍ മറ്റൊരാള്‍ക്ക് ശബ്ദം കടം കൊടുക്കുന്നത്. കാതല്‍ സിനിമയില്‍ പ്രവൃത്തിക്കാൻ അവസരം ലഭിച്ചപ്പോള്‍ ആദ്യം എനിക്ക് മടിയായിരുന്നു. ഞാൻ ശബ്ദം നല്‍കുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലര്‍ത്താൻ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായി. ഗംഭീരമായ കഥയോട് എനിക്ക് നീതി പുലര്‍ത്താൻ കഴിയുമോ എന്നും സംശയിച്ചു. എന്നാല്‍ ഇന്ന്, എന്റെ ജീവിതത്തില്‍ ഒരു പുതിയ അദ്ധ്യായം തുറക്കാൻ ഇൗ അവസരം നല്‍കിയതിന്, എന്നില്‍ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാൻ നന്ദി പറയുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മുക്ക. ജോമോള്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.

ജോമോള്‍ ഒരിടവേളയ്ക്കുശേഷം അഭിനയരംഗത്ത് സജീവമാകുകയാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് ആണ് പുതിയ ചിത്രം.

ക്രിമിനല്‍ വക്കീലിന്റെ വേഷമാണ് ചിത്രത്തില്‍ ജോമോള്‍ അവതരിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular