Friday, May 17, 2024
HomeKeralaമുഖ്യമന്ത്രി വരുന്ന ദിവസം ഗ്യാസില്‍ പാചകം വേണ്ട, ഹോട്ടലുകള്‍ക്ക് കേരള പൊലീസിന്റെ വിചിത്ര നിര്‍ദ്ദേശം

മുഖ്യമന്ത്രി വരുന്ന ദിവസം ഗ്യാസില്‍ പാചകം വേണ്ട, ഹോട്ടലുകള്‍ക്ക് കേരള പൊലീസിന്റെ വിചിത്ര നിര്‍ദ്ദേശം

കൊച്ചി: നവകേരള സദസ്സിന്റെ ആലുവ മണ്ഡലത്തിലെ സമ്മേളന വേദിക്കരികില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ മുഖ്യമന്ത്രിയെത്തുന്ന ദിവസം പാചകം പാടില്ലെന്ന വിചിത്ര ഉത്തരവുമായി പൊലീസ്.

സമ്മേളന വേദിയായ നിശ്ചയിച്ചിരിക്കുന്ന ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കടയുടമകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശവും കൈമാറി.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്ന ദിവസം ഹോട്ടലുകളില്‍ പാചകവാതകം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. വില്‍പ്പനയ്ക്കുള്ള ഭക്ഷണം വീട്ടില്‍ നിന്ന് പാകം ചെയ്തു കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശം.

ഡിസംബര്‍ ഏഴിനാണ് ആലുവ മണ്ഡലത്തിലെ നവകേരള സദസ്സ് പരിപാടി. ഈ ദിവസം സമീപത്തെ കടകളില്‍ ജോലി ചെയ്യുന്നവര്‍ പൊലീസില്‍ നിന്ന് പ്രത്യേക ഐഡി കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശമുണ്ട്. പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമുണ്ടാകുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.

ഐഡി കാര്‍ഡ് ലഭിക്കുന്നതിനായി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വ്യകിതിവിവരങ്ങളും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും കൈമാറണം. പൊലീസ് നല്‍കുന്ന കാര്‍ഡ് ഇല്ലാത്ത ആരെയും ഡിസംബര്‍ ഏഴിന് ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular