Sunday, May 5, 2024
HomeIndiaഅമേരിക്കൻ ഫോട്ടോഗ്രാഫര്‍ ഏലിയറ്റ് എര്‍വിറ്റ് അന്തരിച്ചു

അമേരിക്കൻ ഫോട്ടോഗ്രാഫര്‍ ഏലിയറ്റ് എര്‍വിറ്റ് അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കൻ ഫോട്ടോഗ്രാഫര്‍ ഏലിയറ്റ് എര്‍വിറ്റ് ( 95 ) അന്തരിച്ചു. 1959ല്‍ ശീതയുദ്ധ കാലഘട്ടത്തില്‍ സോവിയറ്റ് നേതാവ് നികിത ക്രുഷ്ചെവിന് നേരെ വിരല്‍ചൂണ്ടുന്ന യു.എസ് മുൻ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണിന്റെ പ്രശസ്തമായ ചിത്രം പകര്‍ത്തിയത് ഇദ്ദേഹമാണ്.

തന്റെ കരിയറിലുടനീളം ഓഫ് ബീറ്റ് ചിത്രങ്ങളില്‍ പലപ്പോഴും നായകളെ കേന്ദ്ര ബിന്ദുവാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1928 ജൂലായ് 26ന് പാരീസില്‍ ഒരു റഷ്യൻ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മിലാൻ നഗരത്തില്‍ വളര്‍ന്ന അദ്ദേഹം 1939ലാണ് കുടുംബത്തോടൊപ്പം യു.എസിലെത്തിയത്. ലോസ് ആഞ്ചലസില്‍ നിന്ന് ഫോട്ടോഗ്രാഫി കരിയര്‍ ആരംഭിച്ച അദ്ദേഹം വിഖ്യാത ഫോട്ടോഗ്രാഫര്‍ റോബര്‍ട്ട് കാപ്പയെ കണ്ടുമുട്ടിയത് വഴിത്തിരിവായി. പ്രശസ്തമായ മാഗ്നം ഏജൻസിയുടെ ഭാഗമാകാൻ ഏലിയറ്റിനെ കാപ്പ ക്ഷണിച്ചു. മര്‍ലിൻ മണ്‍റോ, ജാക്വലിൻ കെന്നഡി, ചെ ഗുവേര തുടങ്ങിയ നിരവധി പ്രശ്സതരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ അദ്ദേഹം 20ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി. നിരവധി ഡോക്യുമെന്ററികളും തയാറാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular