Sunday, May 5, 2024
HomeIndiaഖത്തറിലെ വധശിക്ഷ: ഭാരതീയരെ മടക്കിയെത്തിക്കാന്‍ എല്ലാ ശ്രമവും തുടരുന്നു: നാവികസേനാ മേധാവി

ഖത്തറിലെ വധശിക്ഷ: ഭാരതീയരെ മടക്കിയെത്തിക്കാന്‍ എല്ലാ ശ്രമവും തുടരുന്നു: നാവികസേനാ മേധാവി

ന്യൂദല്‍ഹി: ഖത്തറില്‍ വധശിഷയ്‌ക്ക് വിധേയരായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥരെ മടക്കിയെത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ രീതിയിലും ശ്രമിക്കുകയാണെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.

ഹരികുമാര്‍. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അവര്‍ക്കുണ്ട്. ഭാരതത്തിലെ മുന്‍ നാവിക ഉദ്യോഗസ്ഥരായ ഏഴുപേരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി കേന്ദ്രം വിവിധ ഏജന്‍സികളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ നാലിലെ നാവിക ദിനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയില്‍ ഭാരതം നല്കിയ അപ്പീല്‍ കഴിഞ്ഞ ദിവസം ഖത്തറിലെ കോടതി സ്വീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular