Sunday, May 5, 2024
HomeKeralaബഹിഷ്കരണം യുഡിഎഫിന്‍റേത്, തന്‍റേതല്ലെന്ന് ഗോപിനാഥ്; നവകേരള സദസിലെത്തി

ബഹിഷ്കരണം യുഡിഎഫിന്‍റേത്, തന്‍റേതല്ലെന്ന് ഗോപിനാഥ്; നവകേരള സദസിലെത്തി

പാലക്കാട്: മുന്‍ ഡിസിസി പ്രസിഡന്‍റും കോണ്‍ഗ്രസ് വിമതനുമായ എ.വി. ഗോപിനാഥ് നവകേരളസദസിന്‍റെ പ്രഭാതയോഗത്തില്‍ പങ്കെടുക്കാനെത്തി.
സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. ബഹിഷ്കരണം യുഡിഎഫിന്‍റേതാണെന്നും തന്‍റേതല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

താനിപ്പോഴും ഉറച്ച കോണ്‍ഗ്രസുകാരനാണ്. വികസനത്തിനൊപ്പമാണ് താൻ നില്‍ക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്ബോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണ്. പാലക്കാടിന്‍റെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍കൊണ്ടുവരാനുള്ള അവസരം കിട്ടിയെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു തന്‍റെ ആത്മസുഹൃത്താണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിനൊപ്പം എത്തിയതെന്നും ഗോപിനാഥ് പറഞ്ഞു. അതേസമയം, സിപിഎമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ലെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍‌ത്തു.

ജനങ്ങളുമായി സംവാദം നടത്താൻ മുഖ്യമന്ത്രി നടത്തിയ ഏറ്റവും തന്‍റേടമുള്ള നടപടിയാണ് നവകേരള സദസെന്നും പാലക്കാട്ടെ പരിപാടി വൻവിജയമായെന്നും ഗോപിനാഥ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular