Saturday, May 4, 2024
HomeCinemaഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് സംവിധായകനാകുന്നു; ആദ്യചിത്രത്തിലെ നായിക ഭാര്യ തന്നെ

ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് സംവിധായകനാകുന്നു; ആദ്യചിത്രത്തിലെ നായിക ഭാര്യ തന്നെ

ടി ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് (ശിവാസ്) സംവിധായകനാകുന്നു. ചിത്രത്തില്‍ ഉര്‍വശി തന്നെയാണ് നായിക. എല്‍.
ജഗദമ്മ എഴാം ക്ലാസ് ബി, സ്റ്റേറ്റ് ഫസ്റ്റ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

എവര്‍സ്റ്റാര്‍ ഇന്ത്യൻസിന്‍റെ ബാനറില്‍ ഉര്‍വശി, ഫോസില്‍ ഹോള്‍ഡിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത് ശിവാസ് (ശിവപ്രസാദ്) തന്നെയാണ്.

ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉര്‍വശിയോടൊപ്പം ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

അൻവര്‍ അലി എഴുതിയ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ് ഷൈജല്‍. പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ റെജിവാൻ അബ്ദുല്‍ ബഷീര്‍, കലാസംവിധാനം രാജേഷ് മേനോൻ. കോസ്റ്റ്യൂംസ് കുമാര്‍ എടപ്പാള്‍. മേക്കപ്പ് ഹസ്സൻ വണ്ടൂര്‍. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേശൻ. സ്റ്റില്‍സ്-നന്ദു ഗോപാലകൃഷ്ണൻ, പോസ്റ്റര്‍ ഡിസൈനിംഗ് ജയറാം രാമചന്ദ്രൻ. പിആര്‍ഒ എ.എസ്. ദിനേശ്.

2013 നവംബറിലാണ് ഉര്‍വശിയും ശിവപ്രസാദും വിവാഹിതരാവുന്നത്. 2014ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ഇഷാൻ പ്രജാപതി എന്നാണ് മകന്‍റെ പേര്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular