Thursday, April 25, 2024
HomeKeralaസ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി.

ജാമ്യ ഉപാധികള്‍ നടപ്പിലാക്കി കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചനം. 25 ലക്ഷം രൂപയും തുല്യതുകയ്‌ക്കുള്ള ആള്‍ജാമ്യവും അടങ്ങുന്ന രേഖകള്‍ സമര്‍പ്പിച്ചാണ് സ്വപ്‌ന പുറത്തിറങ്ങിയത്.

ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായതോടെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രാവിലെ 11.45ഓടെയായിരുന്നു സ്വപ്‌ന പുറത്തിറങ്ങിയത്. സ്വപ്‌നയുടെ അമ്മ ജയിലിലെത്തി രേഖകള്‍ കൈമാറിയതിന് പിന്നാലെയാണ് മോചനം.

സ്വര്‍ണക്കടത്തുമായി എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് സ്വപ്‌ന ജയില്‍ മോചിതയായത്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ചുമത്തിയ ആറ് കേസുകളിലും കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം ലഭിച്ചത്.

2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്ന അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു. ജാമ്യം ലഭിച്ചിട്ട് നാല് ദിവസമായെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാതിരുന്നതാണ് ജയില്‍ മോചനം വൈകാന്‍ കാരണമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular