Saturday, May 18, 2024
HomeKeralaകേരളവര്‍മ കോളജ് ചെയര്‍മാൻ സ്ഥാനം എസ്.എഫ്.ഐക്ക്; റീ കൗണ്ടിങ്ങില്‍ ജയം മൂന്ന് വോട്ടിന്

കേരളവര്‍മ കോളജ് ചെയര്‍മാൻ സ്ഥാനം എസ്.എഫ്.ഐക്ക്; റീ കൗണ്ടിങ്ങില്‍ ജയം മൂന്ന് വോട്ടിന്

തൃശൂര്‍: തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളജ് യുനിയൻ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന്‍റെ റീ-റീ കൗണ്ടിങില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥി അനിരുദ്ധൻ ജയിച്ചു.

മൂന്ന് വോട്ടിനാണ് അനിരുദ്ധന്‍റെ ജയം. അനിരുദ്ധന് 892 വോട്ടും കെ.എസ്.യുവിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന് 889 വോട്ടുമാണ് റീ കൗണ്ടിങ്ങില്‍ ലഭിച്ചത്. ശ്രീക്കുട്ടൻ നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതി നിര്‍ദേശപ്രകാരമായിരുന്നു വീണ്ടും വോട്ടെണ്ണല്‍. പ്രിൻസിപ്പലിന്‍റെ ചേംബറിനോട്‌ ചേര്‍ന്ന മുറിയിലായിരുന്നു വോട്ടെണ്ണല്‍.

സ്ഥാനാര്‍ഥികളും നാല് സ്ഥാനാര്‍ഥികളുടെ രണ്ട് വീതം പ്രതിനിധികളും സന്നിഹിതരായിരുന്നു. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ നിലവില്‍ വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ്.എഫ്.ഐയുടെ സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയത് അപകാതയുണ്ടെന്ന് കണ്ടെത്തിയതില്‍ വീണ്ടും വോട്ടെണ്ണുന്നതിനായിരുന്നു കോടതി നിര്‍ദേശം. ആദ്യ വോട്ടെണ്ണലില്‍ ഇടക്കിടെ വൈദ്യുതി തകരാറിലായിരുന്നത് വോട്ടെണ്ണലില്‍ അട്ടിമറിയാണെന്ന് കെ.എസ്.യു ആരോപിച്ചിരുന്നു. ഇതിനടക്കം പ്രതിവിധിയോടെയായിരുന്നു ശനിയാഴ്ചയിലെ വോട്ടെണ്ണല്‍. പ്രിൻസിപ്പലിന്റെ ചേംബറില്‍ ഇൻവെര്‍ട്ടര്‍ സൗകര്യമടക്കമുണ്ട്. വൈദ്യുതി തകരാറിലാവുന്നത് ഇവിടെ ബാധിക്കില്ല. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയിലും പകര്‍ത്തിയിട്ടുണ്ട്.

ട്രഷറി ലോക്കറില്‍ ആയിരുന്ന ബാലറ്റുകള്‍ കഴിഞ്ഞ ദിവസം കോളേജിലെ സ്ട്രോങ്ങ്‌ റൂമിലെ ലോക്കറിലേക്ക് മാറ്റിയിരുന്നു. രാവിലെ ഒൻപതരയോടെ സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാനിധ്യത്തിലാണ് ഇത് തുറന്ന് ബോക്സുകള്‍ ചേംബറിലെത്തിച്ചത്. ഇതിന് ശേഷം ഒൻപതേ മുക്കാലോടെയാണ് വോട്ടെണ്ണലിനുള്ള നടപടികള്‍ തുടങ്ങിയത്. മുഴുവൻ സ്ഥാനാര്‍ഥികളുടേയും പേര് ഒറ്റ ബാലറ്റിലായതിനാലാണ് അസാധു വോട്ടുകള്‍ മുൻപ് പ്രത്യേകം സൂക്ഷിച്ചിരുന്നില്ല. ഇതാണ് കോടതി നടപടികളില്‍ വീഴ്ചയുണ്ടായതായി വിമര്‍ശിച്ചത്. അതിനാല്‍ ചെയര്‍മാൻ സ്ഥാനാര്‍ഥിയുടെ പേര് ബാലറ്റില്‍ നിന്നും കീറി ആദ്യം അസാധു വോട്ടുകള്‍ വേര്‍തിരിച്ചു. തുടര്‍ന്നാണ് സാധുവായ വോട്ടുകള്‍ എണ്ണി തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular