Saturday, May 18, 2024
HomeCinemaഎട്ടുപ്രാവശ്യം മരണത്തോളം എത്തിയതാണ്; എലിസബത്തിന് നന്ദി പറഞ്ഞ് ബാല ‌

എട്ടുപ്രാവശ്യം മരണത്തോളം എത്തിയതാണ്; എലിസബത്തിന് നന്ദി പറഞ്ഞ് ബാല ‌

ലോക നഴ്സ് ദിനത്തില്‍ എല്ലാ നഴ്സുമാര്‍ക്കും ഭാര്യ എലിസബത്തിനും നന്ദി പറഞ്ഞ് നടൻ ബാല. കരള്‍രോഗം ബാധിച്ച്‌ മരണാസന്നനായി കിടന്ന തന്നെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുകൊണ്ടുവന്നത് ഡോക്ടര്‍മാരും നഴ്‌സ്മാരും ഭാര്യ എലിസബത്തും ചേര്‍ന്നായിരുന്നു എന്ന് ബാല പറയുന്നു.

അമൃത ആശുപത്രിയില്‍ നടന്ന നഴ്സസ് ദിനാചരണത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം.

ഞാൻ 19ാമത്തെ വയസില്‍ മരിക്കേണ്ടതായിരുന്നു. എട്ടുപ്രാവശ്യം മരണത്തോളം എത്തിയവനാണ്. ഇത് എട്ടാം തവണയാണ്. ഇത്തവണ ഒരു ദിവസം ഞാൻ രാജേഷിനോടു പറഞ്ഞു, എന്‍റെ ഗസ്റ്റ് ഹൗസിലെ വാതില്‍ അടച്ച്‌ കുറ്റിയിടൂ എന്ന്, കാരണം മരണം കടന്നുവരുന്നത് എനിക്ക് അനുഭവപെട്ടു.

പിന്നീട് എല്ലാവരും വന്നു ഡോര്‍ തട്ടി വിളിച്ചു, അപ്പോള്‍ ഞാൻ എല്ലാവരെയും വഴക്കു പറഞ്ഞു വിട്ടു. ഒരുദിവസം ഞാൻ കൊക്കോകോള വാങ്ങി കുടിച്ചു അപ്പോള്‍ മുഴുവൻ ഛര്‍ദിച്ചു. ഛര്‍ദിച്ചത് രക്തവും, ഞാൻ അറ്റെൻഡറോട് പറഞ്ഞു നോക്കു മുഴുവൻ രക്തമാണ് പോയി നഴ്സിനെ കൂട്ടികൊണ്ടു വരൂ. രാത്രി ഒന്നാണ് സമയം.

നഴ്സ് ഓടി വന്നു. ഞാൻ ഛര്‍ദിച്ചതു കണ്ടു നഴ്സ് ഞെട്ടിപ്പോയി. അതാണ് സ്നേഹം എന്ന് പറയുന്നത്. എന്‍റെ ശരീരം കണ്ടിട്ട് ഡോക്ടറിന് ഇപ്പോഴും മനസ്സിലാകുന്നില്ല ഇത് എന്ത് തരം ശരീരമാണെന്ന്. പലപ്പോഴും ഞാൻ മനസുകൊണ്ട് തളര്‍ന്നുപോയിരുന്നു.

പിന്നെയും പിന്നെയും ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എങ്ങനെയെന്ന് എനിക്കറിയില്ല. എല്ലാം മെഡിക്കല്‍ സയൻസ് കാരണമാണ്. ഞാൻ മരിച്ചാല്‍ കൂടെ മരിക്കാൻ തമിഴ്‌നാട്ടില്‍ പെട്രോളുമായി കുറെ പേര് തയാറായിരുന്നു എന്ന് അറിഞ്ഞു.

എന്നെ സംബന്ധിച്ച്‌ ഏറ്റവും വലിയ മരുന്ന് സ്നേഹമാണ്. ഈ സമയത്ത് എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും എല്ലാത്തിനും മുകളില്‍ എന്‍റെ ഭാര്യ എലിസബത്തിനും നന്ദി പറയുന്നു. ജീവിതത്തില്‍ ഒറ്റപ്പെടല്‍ ഭയങ്കര കഷ്ടമാണ്.

കൊറോണ സമയത്ത് ഒരാള്‍ ഒരു വീഡിയോ ഇടുകയാണ്. നഴ്സ് എന്ന് പറഞ്ഞാല്‍ എന്താണ് എന്ന്. നഴ്സിനെപ്പറ്റി വളരെ മോശമായി അയാള്‍ സംസാരിച്ചു. പക്ഷേ നേഴ്സ് എന്ന് പറഞ്ഞാല്‍ എനിക്ക് ദൈവമാണ്. ഞാൻ ഒരു ജീവിതത്തില്‍ നിയമവുമില്ലാതെ ജീവിച്ച ഒരാളാണ്.

മനസാക്ഷി ഉണ്ടെന്നുളളതാണ് എന്‍റെ ഒരേ ഒരു ഗുണം. അത് മാത്രമാണ്. ദൈവത്തോട് കടപ്പെട്ടവനുമാണ് ഞാൻ. നിങ്ങളുടെ പ്രഫഷനില്‍ അത് മാത്രം നിങ്ങള്‍ ചിന്തിച്ചാല്‍ മതി. എല്ലാവരും ദൈവത്തോട് കടപ്പാടുള്ളവര്‍ ആയിരിക്കുക. ബാല പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular