Sunday, May 19, 2024
HomeCinemaവരദരാജ മന്നാര്‍ക്ക് അഞ്ചു ഭാഷകളില്‍ ശബ്ദം നല്‍കി പൃഥ്വിരാജ്

വരദരാജ മന്നാര്‍ക്ക് അഞ്ചു ഭാഷകളില്‍ ശബ്ദം നല്‍കി പൃഥ്വിരാജ്

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സലാര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മുംബയില്‍ എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കാമറയ്ക്ക് മുന്നില്‍ ചില ദിവസങ്ങള്‍ എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയുമായ ദേവയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ സിനിമയുടേതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. പ്രഭാസാണ് ദേവ. വരദരാജ മന്നാര്‍ ആണ് പൃഥ്വിരാജ് കഥാപാത്രം.

കെ.ജി. എഫ് പോലെ ഒരു ആക്ഷൻ പാക്കഡ് ചിത്രമായിരിക്കും സലാര്‍ എന്നാണ് സൂചന. കെ.ജി. എഫ് കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കുരഗണ്ടൂര്‍ ആണ് നിര്‍മ്മാണം. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, ഇൗശ്വരി റാവു എന്നിവരാണ് മറ്റു താരങ്ങള്‍. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular