Saturday, May 18, 2024
HomeKeralaമുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ക്രിസ്‌റ്റി ഫെര്‍ണാണ്ടസ് വിടവാങ്ങി, അന്ത്യം കൊച്ചിയില്‍

മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ക്രിസ്‌റ്റി ഫെര്‍ണാണ്ടസ് വിടവാങ്ങി, അന്ത്യം കൊച്ചിയില്‍

കൊച്ചി: മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു.

73 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യമുണ്ടായത്. കഴിഞ്ഞ രണ്ടാഴ്‌ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.വി തോമസിനെതിരെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയായി ഡോക്‌ടര്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് മത്സരിച്ചിരുന്നു. കൊല്ലം ക്ളാപ്പന സ്വദേശിയാണെങ്കിലും ഏറെ നാളായി കൊച്ചി കലൂരാണ് താമസിച്ചിരുന്നത്. പ്രതിഭാ പാട്ടീല്‍ രാഷ്‌ട്രപതിയായതോടെ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം അതിനുമുൻപ് ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നഗരവികസന വകുപ്പ് സെക്രട്ടറിയായും ടൂറിസം വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular