കുവൈത്ത് സിറ്റി: അമേരിക്കന്‍ എന്‍.ജി.ഒ ആയ സോഷ്യല്‍ പ്രോഗ്രസ് ഇംപറേറ്റീവ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2021ലെ സാമൂഹിക സൂചികയില്‍ അറബ് ലോകത്ത് കുവൈത്ത് ഒന്നാമത്.
ആഗോളതലത്തില്‍ കുവൈത്ത് അമ്ബതാമതാണ്. പ്രതിശീര്‍ഷ ആളോഹരി ഉല്പാദനത്തില് കുവൈത്ത് ലോകത്ത് 15ാം സ്ഥാനത്താണ്. 163 രാജ്യങ്ങളുടെ പട്ടികയാണ് സോഷ്യല്‍ പ്രോഗ്രസ് ഇംപറേറ്റീവ് തയാറാക്കിയത്.
മനുഷ്യെന്റ അടിസ്ഥാന ആവശ്യങ്ങള്‍, ക്ഷേമത്തിനായുള്ള സംവിധാനങ്ങള്‍, അവസരങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്.