Friday, May 17, 2024
HomeKeralaസെമികണ്ടക്ടര്‍ നിര്‍മ്മാണ ഹബ്ബാകാൻ ഇന്ത്യ

സെമികണ്ടക്ടര്‍ നിര്‍മ്മാണ ഹബ്ബാകാൻ ഇന്ത്യ

കൊച്ചി: ചൈനയ്ക്ക് ബദലായി സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള നിര്‍മ്മാണ ഹബ്ബാകാൻ ഇന്ത്യ ഒരുങ്ങുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഉത്പാദന ബന്ധിത ആനുകൂല്യ (പി. എല്‍. ഐ) സ്ക്കീം വൻ വിജയമായതോടെ ചിപ്പുകളുടെ ഡിസൈൻ, നിര്‍മ്മാണം, ഗവേഷണം, എൻജിനിയറിംഗ് തുടങ്ങിയമേഖലകളിലേക്ക് വൻതോതില്‍ നിക്ഷേപം ഒഴുകിയെത്തുകയാണ്. രാജ്യത്തെ വിപുലമായ സാധ്യതകള്‍ കണക്കിലെടുത്ത് ആഗോള രംഗത്തെ മുൻനിര ബ്രാൻഡുകള്‍ ഇവിടെയെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സെമികണ്ടക്ടര്‍ വിപണി 6400 കോടി ഡോളറിലെത്തുമെന്ന് ഇന്ത്യ ഇലക്‌ട്രോണിക്സ് ആൻഡ് സെമികണ്ടക്ടര്‍ അസോസിയേഷൻ പറയുന്നു.

നടപ്പു സാമ്ബത്തിക വര്‍ഷം മൂന്ന് മുൻനിര കമ്ബനികളാണ് സെമികണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍മ്മാണ രംഗത്ത് നിക്ഷേപിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. ലോകത്തിലെ മുൻനിര സെമികണ്ടക്ടര്‍ കമ്ബനിയായ അഡ്‌വാൻസ്ഡ് മൈക്രോ ഡിവൈസസ് (എ.എം.ഡി) കഴിഞ്ഞ ദിവസം ബാംഗ്ളൂരില്‍ അവരുടെ ഏറ്റവും വലിയ ഡിസൈൻ കേന്ദ്രം തുറന്നിരുന്നു. രാജ്യത്ത് ഗവേഷണ, വികസന, എൻജിനീയറിംഗ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് 40 കോടി ഡോളറിന്റെ നിക്ഷേപമാണ് എ.എം.ഡി ലക്ഷ്യമിടുന്നത്. ത്രിഡി സ്റ്റാക്കിംഗ്, നിര്‍മ്മിത ബുദ്ധി,മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളില്‍ ഡിസൈനിംഗ്, ഡെവലപ്പ്മെന്റ് രംഗത്ത് മൂവായിരം എൻജിനിയര്‍മാര്‍ക്ക് പുതിയ ക്യാമ്ബസില്‍ ജോലി ലഭിക്കും.

ആഗോള കമ്ബനിയായ മൈക്രോണ്‍ ടെക്നോളജീസ് സെപ്തംബറില്‍ ഗുജറാത്തിലെ സാനന്ദില്‍ 275 കോടി ഡോളര്‍ നിക്ഷേപത്തില്‍ സെമികണ്ടക്ടര്‍ ടെസ്റ്റിംഗ് ആൻഡ് പാക്കേജിംഗ് കേന്ദ്രം ആരംഭിച്ചിരുന്നു. ഗുജറാത്ത് പ്ളാന്റ് വൻ വിജയമായതോടെ ആഗോള ചിപ്പ് ബ്രാൻഡുകള്‍ ഇന്ത്യയില്‍ വലിയ നിക്ഷേപ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. മൊബൈല്‍ ഫോണില്‍ മുതല്‍ കാറുകളില്‍ വരെ ഉപയോഗിക്കുന്ന ചിപ്പുകളുടെ നിര്‍മ്മാണ രംഗത്ത് വലിയ നിക്ഷേപത്തിന് തായ്‌വാനിലെ പ്രമുഖ കമ്ബനിയായ ഫോക്‌സ്കോണും തയ്യാറെടുക്കുകയാണ്.

ഇന്ത്യയിലെത്തുന്ന പ്രമുഖ ബ്രാൻഡുകള്‍ മെമ്മറി കാര്‍ഡ് നിര്‍മാതാക്കളായ മൈക്രോണ്‍ അപ്‌ളൈഡ് മെറ്റീരിയല്‍സ് വൈദഗ്ദ്ധ്യ പരിശീലകരായ ലാം റിസര്‍ച്ച്‌ മൈക്രോചിപ്പ് എ. എം.ഡി അമേരിക്കയുടെ ചൈനപ്പേടി കൊവിഡ് രോഗവ്യാപനത്തിന് ശേഷം അമേരിക്കയ്ക്ക് ചൈനയില്‍ നിര്‍മ്മിക്കുന്ന ചിപ്പുകളെ കുറിച്ച്‌ സുരക്ഷാ ഭീതി കൂടിയതാണ് ഇന്ത്യയ്ക്ക് അനുകൂലമാകുന്നത്. അതിനാല്‍ വിശ്വാസ്യതയുള്ള ഒരു നിര്‍മ്മാണ ഹബിന് രൂപം നല്‍കാൻ അമേരിക്ക ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുന്നു.

വെല്ലുവിളി തടസങ്ങളില്ലാതെ വൈദ്യുതിയും വെള്ളവും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെയും ലഭ്യമാക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതോടൊപ്പം അതിവേഗത്തില്‍ ഉത്പന്നങ്ങള്‍ വിദേശ വിപണികളില്‍ എത്തിക്കാൻ കഴിയുന്ന ലോജിസ്റ്റിക്, സപ്ളൈ ശൃംഖലയും ഒരുക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular