Thursday, May 2, 2024
HomeKeralaനടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ട് പേര്‍ മരിച്ചു

നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്.
വഴയിലയില്‍ ഇന്ന് പുലര്‍ച്ചെ‌യായിരുന്നു അപകടം. ആന്ധ്രാപ്രദേശുകാരായ ശബരിമല തീര്‍ഥാടകരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.

ഒരു കുട്ടിയടക്കം അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular