Saturday, July 27, 2024
HomeKeralaഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു

ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു

കൊച്ചി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍റെ സെക്രട്ടറിയുമായിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (73) അന്തരിച്ചു. പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊല്ലം ക്ലാപ്പന സ്വദേശിയായ അദ്ദേഹം ഏറെക്കാലമായി കൊച്ചി കലൂരിലായിരുന്നു താമസം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കെ.വി. തോമസിനെതിരേ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ ചെയര്‍മാനാണ്.

RELATED ARTICLES

STORIES

Most Popular