Friday, March 29, 2024
HomeKeralaനടന്‍ ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

നടന്‍ ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ ന​ട​ന്‍ ജോ​ജു ജോ​ര്‍​ജിന്‍റെ വാ​ഹ​നം ആ​​ക്ര​മി​ച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

യൂത്ത് കോണ്‍ഗ്രസ് നേതാവും തൃക്കാക്കര സ്വദേശിയുമായ ശെരീഫ് ആണ് അറസ്റ്റിലായത്. വൈദ്യപരിശോധനക്ക് ശേഷം ശെരീഫിനെ കോടതിയില്‍ ഹാജരാക്കും. കേസില്‍ അഞ്ചു പേര്‍ കൂടി പിടിയിലാകാനുണ്ട്.

ചി​ല്ല് ത​ക​ര്‍ത്ത സം​ഭ​വ​ത്തി​ല്‍ രണ്ടാം പ്രതിയും ഐ.​എ​ന്‍.​ടി.​യു.​സി വൈ​റ്റി​ല ഓ​​ട്ടോ​റി​ക്ഷ സ്​​റ്റാ​ന്‍​ഡ് ക​ണ്‍​വീ​ന​റുമായ വൈ​റ്റി​ല ഡെ​ല്‍​സ്​​റ്റാ​ര്‍ റോ​ഡ് പേ​രേ​പ്പി​ള്ളി വീ​ട്ടി​ല്‍ ജോ​സ​ഫിനെ നേരത്തെ അ​റ​സ്റ്റ് ചെയ്തിരുന്നു. ജോസഫിനെ കൂടാതെ അഞ്ചു പേര്‍ കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍, റിമാന്‍ഡില്‍ കഴിയുന്ന ജോസഫിന്‍റെ ജാമ്യാപേക്ഷ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി തള്ളി.

ജോ​ജു​വി​ന്‍റെ പ​രാ​തി​യി​ല്‍ വാ​ഹ​നം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ കൊ​ച്ചി മു​ന്‍ മേ​യ​ര്‍ ടോ​ണി ച​മ്മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വൈ. ഷാ​ജ​ഹാ​ന്‍, മ​നു ജേ​ക്ക​ബ്, ത​മ്മ​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​ര്‍​ജ​സ്, സൗ​ത്ത് മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​രാ​ണ്​ കേ​സി​ലെ മ​റ്റ്​ പ്ര​തി​ക​ള്‍.

റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​നും ജോ​ജു​വി​ന്‍റെ വാ​ഹ​നം ത​ക​ര്‍​ത്ത​തി​നും ര​ണ്ടു കേ​സു​ക​ളാ​ണ് മ​ര​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയും വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്‍റെ പരാതിയില്‍ ഏഴു പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

അ​തേ​സ​മ​യം, ന​ട​ന്‍ മാ​സ്​​ക്​ ഉ​പ​യോ​ഗി​ക്കാ​തെ നി​ര​ത്തി​ലി​റ​ങ്ങി​യ​തി​നാ​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്​ കേ​സെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മീ​പി​ച്ചി​രു​ന്നു. വാ​ഹ​ന​ത്തിന്‍റെ ന​മ്ബ​ര്‍ ​േപ്ല​റ്റ് ഘ​ടി​പ്പി​ച്ച​തി​ലും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular