Saturday, April 27, 2024
HomeKeralaകെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: മാവുങ്കാലില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍ ഗുരുതരനിലയില്‍ അബോധാവസ്ഥയിലാണ്.

കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ പി. പ്രവീണാണ് (48) അബോധാവസ്ഥയില്‍. ജില്ല ആശുപത്രിയിലായിരുന്ന പ്രവീണിന് പ്രാഥമിക ചികിത്സ നല്‍കിയിട്ടും ബോധം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് സ്വദേശിയാണ്. കഴിഞ്ഞദിവസമാണ് കാഞ്ഞങ്ങാട് ഡിപ്പോയില്‍ ജോലിക്കെത്തിയത്. കാര്‍ ഡ്രൈവര്‍ വെള്ളിക്കോത്ത് സ്വദേശി ബിജി (30), മോനാച്ച സ്വദേശി രതി (46), അമ്ബലത്തറയിലെ കാര്‍ത്യായനി (65) എന്നിവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച ഉച്ച 12ഓടെയായിരുന്നു അപകടം. കാഞ്ഞങ്ങാടുനിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും എതിരെവന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. മാവുങ്കാല്‍ ടൗണിന് സമീപം കാട്ടുകുളങ്ങര ഭാഗത്താണ് അപകടം. കാര്‍ ഡ്രൈവറെ മണ്ണുമാന്തി ഉപയോഗിച്ച്‌ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിര്‍മാണപ്രവൃത്തി നടക്കുന്ന ദേശീയപാതയിലെ സമാന്തരറോഡിലാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular