Saturday, May 4, 2024
HomeKeralaഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു

മേലാറ്റൂര്‍: ഓടിക്കൊണ്ടിരുന്ന വാൻ പൂര്‍ണമായി കത്തിനശിച്ചു. മേലാറ്റൂര്‍-പെരിന്തല്‍മണ്ണ റോഡില്‍ വേങ്ങൂര്‍ സായിബുംപടിയില്‍ ഹെല്‍ത്ത് സെന്‍ററിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 1.50നാണ് സംഭവം.

വാഹനത്തില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. പെയിന്‍റുമായി പോകുകയായിരുന്ന വാനില്‍നിന്ന് പുക ഉയര്‍ന്നതോടെ നിര്‍ത്തുകയും യാത്രക്കാര്‍ ഇറങ്ങുകയും ചെയ്തു. തീ പടര്‍ന്നതോടെ പെയിന്‍റ് ടിന്നുകള്‍ പൊട്ടിത്തെറിച്ചു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍നിന്ന് അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular