Friday, May 3, 2024
HomeKeralaദേശീയ സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍: കേരള വനിതകള്‍ക്ക് രണ്ടാം ജയം

ദേശീയ സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍: കേരള വനിതകള്‍ക്ക് രണ്ടാം ജയം

ലുധിയാന: എഴുപത്തിമൂന്നാമത് ദേശീയ സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് ജയം. കഴിഞ്ഞ ദിവസം ആദ്യ കളിയില്‍ ദല്‍ഹിയെ തോല്‍പ്പിച്ച്‌ കേരള വനിതകള്‍ ഇന്നലെ മഹാരാഷ്‌ട്രയെ പരാജയപ്പെടുത്തി.

61-56 എന്ന സ്‌കോറിനായിരുന്നു കേരളത്തിന്റെ വിജയം. കേരളത്തിനായി ആര്‍. ശ്രീകല 20ഉം അനീഷ ക്ലീറ്റസ് 10ഉം പോയിന്റുകള്‍ നേടി.

അതേസമയം കേരള പുരുഷന്മാര്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ദല്‍ഹിയോട് പരാജയപ്പെട്ടു. 74-72 എന്ന സ്‌കോറിനാണ് ദല്‍ഹിയുടെ വിജയം. ദല്‍ഹിക്ക് വേണ്ടി 31 പോ
യിന്റ് നേടിയ ഭാരത ക്യാപ്റ്റന്‍ വിശേഷ് ഭൃഗുവാന്‍ഷി മികച്ച പ്രകടനം നടത്തി.

പുരുഷന്മാരുടെ മറ്റ് മത്സരങ്ങളില്‍ സര്‍വീസസ് തെലങ്കാനയെയും (103-53) ഉത്തര്‍പ്രദേശ് ഛത്തീസ്ഗഡിനെയും (78-68) ചണ്ഡീഗഡ് ഉത്തരാഖണ്ഡിനെയും (103-52) ഗോവ അസമിനെയും (48-24) മിസോറം മേഘാലയയെയും (82-60) തോല്‍പ്പിച്ചു. വനിതാ വിഭാഗം മറ്റ് കളികളില്‍ ദല്‍ഹി ഉത്തര്‍പ്രദേശ്‌നെയും (78-68), കര്‍ണാടക പശ്ചിമ ബംഗാളിനെ (74-37)യും പഞ്ചാബ് മഹാരാഷ്‌ട്രയെ (65-612) തോല്‍പ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular