Saturday, May 4, 2024
HomeUncategorizedവിശുദ്ധ കുര്‍ബാനയ്ക്കിടെ സ്ഫോടനം: ഉത്തരവാദിത്വം ഐഎസ് ഏറ്റു

വിശുദ്ധ കുര്‍ബാനയ്ക്കിടെ സ്ഫോടനം: ഉത്തരവാദിത്വം ഐഎസ് ഏറ്റു

നില: തെക്കൻ ഫിലിപ്പീൻസില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെയുണ്ടായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ഞായറാഴ്ച മരാവി സിറ്റിയിലെ മിൻഡനാവോ യൂണിവേഴ്സിറ്റി ജിംനേഷ്യത്തില്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നാല്പതിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മരാവി സിറ്റിയില്‍ ക്രൈസ്തവരുടെ വൻ കൂട്ടായ്മയെ ലക്ഷ്യമിട്ടു സ്ഫോടനം നടത്തിയത് കാലിഫേറ്റിന്‍റെ പടയാളികളാണെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് ടെലഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

ഇതിനിടെ, സംഭവത്തില്‍ വിദേശപങ്ക് സംശയിക്കുന്നതായി ഫിലിപ്പീനി പ്രതിരോധ സെക്രട്ടറി ഗിര്‍ബെര്‍ട്ടോ ടിയോഡോറോ പത്രസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു പേരെ ലക്ഷ്യമിട്ട് അന്വേഷണം പുരോഗമിക്കുന്നതായി പോലീസും അറിയിച്ചു.

ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സംഘടനകള്‍ക്കു സ്വാധീനമുള്ള സ്ഥലമാണ് മരാവി സിറ്റി. ദൗള ഇസ്‌ലാമിയ മാവുട്ടെ എന്ന ഇസ്‌ലാമിക റിബല്‍ ഗ്രൂപ്പ് ആയിരിക്കാം സ്ഫോടനത്തിനു പിന്നിലെന്നു കരുതുന്നതായി പോലീസ് നേരത്തേ പറഞ്ഞിരുന്നു. വെള്ളിയാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഗ്രൂപ്പിലെ 11 അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular