Friday, May 3, 2024
HomeKeralaകൊച്ചിയില്‍ ഒന്നരമാസം പ്രായമുളള കുഞ്ഞ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

കൊച്ചിയില്‍ ഒന്നരമാസം പ്രായമുളള കുഞ്ഞ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ ഒന്നരമാസം പ്രായമുളള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്.

ഡിസംബര്‍ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ കുഞ്ഞിനെ സുഖമില്ലെന്ന് പറഞ്ഞ് ജനറല്‍ ആശുപത്രിയിലേക്ക് ഇവര്‍ കൊണ്ടുപോകുന്നത്. അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മുറിവുകള് ശ്രദ്ധയില്‍പ്പെട്ട ഡോക്ടറാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ചേര്‍ത്തല സ്വദേശിയായ യുവതിയെയും സുഹൃത്ത് കണ്ണൂര്‍ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. കുഞ്ഞ് കയ്യില്‍ നിന്ന് വീണതാണെന്നാണ് യുവതിയുടെയും സുഹൃത്തിന്റെയും മൊഴി. ഇവര്‍ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പോലീസ് സീല്‍ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular