Saturday, July 27, 2024
HomeIndiaനേരിട്ട് ക്വാര്‍ട്ടര്‍ തേടി കേരളം; വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് റെയില്‍വേസിനെതിരെ

നേരിട്ട് ക്വാര്‍ട്ടര്‍ തേടി കേരളം; വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് റെയില്‍വേസിനെതിരെ

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്ന് അവസാന ഗ്രൂപ് മത്സരം. ഗ്രൂപ് എയില്‍ രണ്ടാം സ്ഥാനക്കാരെന്ന നിലയില്‍ സഞ്ജു സാംസണും സംഘവും നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്.

ഒന്നാമതുള്ള മുംബൈക്കും കേരളത്തിനും 20 പോയന്റ് വീതമാണുള്ളത്. ഇന്ന് റെയില്‍വേസിനെ തോല്‍പിക്കുകയും മുംബൈ ഒഡിഷയോടെ പരാജയപ്പെടുകയും ചെയ്താല്‍ മലയാളിപ്പടക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാം. കേരളവും മുംബൈയും ഒരേ പോയന്റിലാണ് അവസാനിപ്പിക്കുന്നതെങ്കിലും ചെറിയ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഗ്രൂപ്പില്‍ നേരത്തേ കേരളത്തെ തോല്‍പിച്ചതിന്റെ ആനുകൂല്യത്തില്‍ മുംബൈക്ക് നേരിട്ട് ക്വാര്‍ട്ടര്‍ പ്രവേശനം ലഭിക്കും.

അഞ്ച് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ക്കു പുറമെ ഏറ്റവും മികച്ച ഒരു റണ്ണറപ്പിനും ആറാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ബെര്‍ത്തുണ്ട്. ഇതിലും ഉള്‍പ്പെട്ടില്ലെങ്കില്‍ കേരളത്തിന് പ്രീക്വാര്‍ട്ടര്‍കൂടി കളിക്കേണ്ടിവരും.

RELATED ARTICLES

STORIES

Most Popular