Saturday, May 18, 2024
HomeKeralaമൂവായിരം ക്രിസ്മസ് പപ്പമാര്‍ നഗരത്തിലിറങ്ങും

മൂവായിരം ക്രിസ്മസ് പപ്പമാര്‍ നഗരത്തിലിറങ്ങും

കോട്ടയത്ത്‌ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബോൺനത്താലേ സീസൺ -ത്രീ.

തിരുനിനക്കര മൈതാനതേക്ക് എത്തിച്ചേരുന്ന സമ്മേളനത്തിൽ കോട്ടയം ക്രിസ്തവ സഭ മേലധ്യക്ഷൻമാരും രാഷ്ട്രീയ സാമൂഹിക സംസാരിക രംഗത്തെ പ്രമുഖരുംപങ്കെടുക്കും.

വൈകുന്നേരം 4:3ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന പപ്പ വിളംബരയാത്ര ജില്ലാ പോലീസ് ചീഫ് കെ കാർത്തിക് ഉദ്ഘാടനം ചെയ്യും. തുടർന്ന് കോട്ടയത്തെ സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും ക്രിസ്മസ് ദൃശ്യാവിശകരവുമുണ്ടായിരിക്കും.

ബോൺ നത്താലേയിൽ പങ്കെടുക്കുവാൻ എത്തുന്നവർ ചുവന്ന നിറത്തിലുള്ള ടീ ഷർട്ട്‌ ധരിചാരിക്കും വൈകുന്നേരം പോലീസ് ഗ്രൗണ്ടിൽ എത്തുക, കൂടാതെ പപ്പ തൊപ്പി സൗജന്യമായി നൽകും.

2021ല്‍ ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവയുമായി ചേര്‍ന്ന് കോട്ടയത്തെ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ തുടങ്ങിയ ബോണ്‍ നത്താലേ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കോട്ടയത്തിന്‍റെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ബോണ്‍ നത്താലേ അക്ഷരനഗരിക്ക് പുത്തന്‍ ക്രിസ്മസ് അനുഭവമാകുമെന്നും സംഘാടക സമിതി ഭാരവാഹികളായ കാരിത്താസ് ആശുപത്രി ഡയറക്്ടര്‍ റവ.ഡോ. ബിനു കുന്നത്ത്.

കെഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular