Sunday, May 5, 2024
HomeCinemaമോഹൻലാലിനും പ്രിയാമണിക്കുമൊപ്പം അനശ്വര രാജനും; നേര് പോസ്റ്റര്‍

മോഹൻലാലിനും പ്രിയാമണിക്കുമൊപ്പം അനശ്വര രാജനും; നേര് പോസ്റ്റര്‍

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് സിനിമയുടെ പുതിയ പോസറ്റര്‍ പുറത്തിറക്കി. ഇത്തവണ മോഹൻലാലിനും പ്രിയമണിയ്ക്കുമൊപ്പം അനശ്വര രാജനെയും പോസ്റ്ററില്‍ കാണാം.
ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും. എലോണിനു ശേഷം തിയറ്ററുകളില്‍ റിലീസിനെത്തുന്ന മോഹൻലാല്‍ ചിത്രം കൂടിയാണിത്.

ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹൻലാല്‍ ഒരു വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗല്‍ ത്രില്ലര്‍ ഡ്രാമയായിരിക്കും ഈ ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്.

സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡൻ, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്‍റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു.

ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്‍റാ ജീത്തു. മേക്കപ്പ് അമല്‍ ചന്ദ്ര. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രൻ. അസോസിയേറ്റ് ഡയറക്ടേര്‍സ് സോണി ജി. സോളമൻ, എസ്.എ. ഭാസ്ക്കരൻ, അമരേഷ് കുമാര്‍.

സംവിധാന സഹായികള്‍ മാര്‍ട്ടിൻ ജോസഫ്, ഗൗതം കെ.നായര്‍, അശ്വിൻ സിദ്ധാര്‍ഥ്, സൂരജ് സെബാസ്റ്റ്യൻ, രോഹൻ, സെബാസ്റ്റ്യൻ ജോസ്, ആതിര, ജയ് സര്‍വ്വേഷ്യാ, ഫിനാൻസ് കണ്‍ട്രോളര്‍ മനോഹരൻ കെ.പയ്യന്നൂര്‍.

പ്രൊഡക്‌ഷൻ മാനേജേഴ്സ് – ശശിധരൻ കണ്ടാണിശേരില്‍, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്‌ പ്രണവ് മോഹൻ, പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍, പിആര്‍ഓ വാഴൂര്‍ ജോസ്. ഫോട്ടോ ബെന്നറ്റ് എം.വര്‍ഗീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular