Friday, May 17, 2024
HomeIndiaതിരഞ്ഞെടുപ്പ് പരാജയം; കമല്‍ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്

തിരഞ്ഞെടുപ്പ് പരാജയം; കമല്‍ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിന് പിറകെ മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്.

കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. പുതിയ അധ്യക്ഷനെ കണ്ടെത്താനും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. കമല്‍നാഥ് ഉടന്‍ രാജിവെച്ചേക്കുമെന്നാണ് അറിയുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണു ഗോപാല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച്‌ കമല്‍നാഥ് രംഗത്തുവന്നിരുന്നു. പരാജയം സംബന്ധിച്ച്‌ കോണ്‍ഗ്രസ്, പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായെന്ന ആരോപണ വുമായി പി സി സി അധ്യക്ഷന്‍ കമല്‍നാഥ് രംഗത്ത് വന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചവരും തോറ്റവരും ആയ സ്ഥാനാര്‍ഥികളുമായി താന്‍ ചര്‍ച്ച നടത്തിയെന്നും, ചിലര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ പോലും 50 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതും, ഒരു ബൂത്തില്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നുള്ളതും അസ്വാഭാവികമാണെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular