Saturday, May 11, 2024
HomeUncategorizedഎം.എം. തോമസ് ലോസ് ആഞ്ചലസില്‍ അന്തരിച്ചു

എം.എം. തോമസ് ലോസ് ആഞ്ചലസില്‍ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഉഴവൂര്‍ മറ്റപ്പള്ളിക്കുന്നേല്‍ എം.എം. തോമസ് (തോമസ് സാര്‍ 83) ലോസ് ആഞ്ചലസില്‍ അന്തരിച്ചു. ഹൈസ്‌കൂള്‍ അധ്യാപകൻ, എൻസിസി ഓഫീസര്‍, പഞ്ചായത്ത് അംഗം, പബ്ലിക്ക് ലൈബ്രറി പ്രസിഡന്‍റ്, ഉഴവൂര്‍ പള്ളി കൂടാരയോഗം പ്രസിഡന്‍റ്, മതബോധന കമ്മീഷൻ അംഗം, ട്രസ്റ്റി, ബൈബിള്‍ കംമീഷൻ അംഗം, വേദപാഠം അധ്യാപകൻ തുടങ്ങിയ നിരവധി മേഖലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ബൈബിള്‍ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. ഭാര്യ ജോസഫീന കിടങ്ങൂര്‍ അമ്ബലത്തറ കുടുംബാംഗമാണ്.

മക്കള്‍: അനില്‍ – സോണിയ(വെട്ടുപാറപ്പുറത്ത്) (ലോസ് ആഞ്ചലസ്), അനില – ടോമി വഞ്ചിന്താനത്ത് (ന്യൂയോര്‍ക്ക്), അനീഷ – സിബി കദളിമറ്റം (ഷിക്കാഗോ ), അഞ്ജുഷ – റെജിസണ്‍ പഴേമ്ബള്ളി (ടാമ്ബ).

സഹോദരങ്ങള്‍: പരേതയായ മറിയാമ്മ വട്ടത്താനത്ത് (കട്ടപ്പന), പരേതനായ മറ്റപ്പള്ളിക്കുന്നേല്‍ കുര്യൻ, അന്നമ്മ കുടിലില്‍ (പിറവം), പരേതനായ മറ്റപ്പള്ളിക്കുന്നേല്‍ ജോസഫ്, മോളി ഓരത്താനിയില്‍ (ഉഴവൂര്‍), മാത്യു മറ്റപ്പള്ളിക്കുന്നേല്‍ (ഉഴവൂര്‍), ലാലി ചെറുശ്ശേരിയില്‍ (കരിംകുന്നം).

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെ ലോസ് ആഞ്ചലസിലുള്ള സെന്‍റ് അല്‍ഫോൻസാ സീറോ മലബാര്‍ ചര്‍ച്ചില്‍(215 N Macneil St; San Fernando, CA 91340 United States) മൃതദ്ദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതും പിന്നീട് ജന്മസ്ഥലമായ ഉഴവൂര്‍ സെന്‍റ് സ്റ്റീഫൻസ് ചര്‍ച്ചില്‍ സംസ്കരിക്കുന്നതുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular