Saturday, May 11, 2024
HomeIndiaകേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു

കേന്ദ്ര കിഴങ്ങു വര്‍ഗ്ഗ ഗവേഷണ സ്ഥാപനം (സി ടി സി ആര്‍ ഐ ) ഡിസംബര്‍ 5 ലോക മണ്ണ് ദിനമായി ആചരിച്ചു. ‘ മണ്ണും, ജലവും ജീവന്റെ ഉറവിടം’ എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം.

കേരളം സര്‍വ്വകലാശാല പരിസ്ഥിതി വിഭാഗം പ്രൊഫസറും ഡീനുമായ ഡോക്ടര്‍ സാബു ജോസഫ് ‘ഭാരതത്തിലെ മണ്ണ്, ജല മലിനീകരണം: വെല്ലുവിളികളും, പരിഹാരവും’ എന്ന വിഷയത്തില്‍ സംസാരിച്ചു.

ലോക മണ്ണ് ദിന പ്രതിജ്ഞ ഇംഗ്ലീഷിലും മലയാളത്തിലും ചടങ്ങില്‍ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം പട്ടം ഗവണ്മെന്റ് മോഡല്‍ ഹൈ സ്കൂളിലെ 30 പെണ്‍കുട്ടികള്‍ പങ്കെടുക്കുകയും അവര്‍ക്കു മരച്ചീനി, മധുരക്കിഴങ്ങ് എന്നിവയുടെ ഉല്പാദന ശേഷിയുള്ള 10 ഇനങ്ങള്‍ നടീല്‍ വസ്തുക്കളായി നല്‍കുകയും ചെയ്തു.

കേന്ദ്ര മേധാവിയുടെ ചാര്‍ജ് വഹിക്കുന്ന ഡോക്ടര്‍ സുജ. ജി, പ്രിൻസിപ്പല്‍ സയന്റിസ്റ് ഡോക്ടര്‍ കെ. സൂസൻ ജോണ്‍, ഡോക്ടര്‍ ജെ. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular