Sunday, May 12, 2024
HomeIndiaജുഡീഷറിയിലെ സംഘപരിവാര്‍ സാന്നിധ്യം: എം.വി. ഗോവിന്ദൻ തെളിവ് നല്കണമെന്ന് ചെന്നിത്തല

ജുഡീഷറിയിലെ സംഘപരിവാര്‍ സാന്നിധ്യം: എം.വി. ഗോവിന്ദൻ തെളിവ് നല്കണമെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി: ജുഡീഷറിയിലെ സംഘപരിവാര്‍ സാന്നിധ്യത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തെളിവ് നല്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
എന്‍റെ അഭിപ്രായത്തില്‍ ഒരു സര്‍ക്കാരും കോടതിയെ തങ്ങളുടെ വരുതിക്ക് നിര്‍ത്താൻ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താൻ പാടില്ല. ജുഡീഷറി നിഷ്പക്ഷമാകണം. ജഡ്ജിമാരുടെ നിയമനമുള്‍പ്പെടെയുള്ളവ സുതാര്യമാകണം. അത് പൂര്‍ണമായും ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്ന തരത്തിലായിരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലാവലിൻ കേസില്‍ സിപിഎമ്മിന് സുപ്രീം കോടതിയില്‍നിന്ന് ബിജെപി സഹായം കിട്ടുന്നുവെന്നത് നൂറുശതമാനം സത്യമാണെന്നും കേസ് വീണ്ടുംവീണ്ടും മാറ്റിവയ്ക്കുന്നത് അവര്‍ തമ്മിലുള്ള അന്തര്‍ധാര കൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആര്‍എസ്‌എസിന്‍റെ കോമരമായി പ്രവര്‍ത്തിക്കുന്നവരെയാണ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിക്രൂട്ട് ചെയ്യുന്നതെന്നാണ് എം.വി. ഗോവിന്ദൻ നേരത്തെ ആരോപിച്ചത്.

ജുഡീഷറിയുടെ മഹിമ അധികകാലം നിലനില്ക്കുമോ എന്ന് സംശയമാണ്. എക്സിക്യൂട്ടീവും ജുഡീഷറിയും തീരുമാനിക്കുന്നത് ഹിന്ദുത്വത്തിലേക്കുള്ള യാത്രയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ സഹകരണബാങ്കിന്‍റെ അവാര്‍ഡ് ദാന പരിപാടിയിലായിരുന്നു ജുഡീഷറിയെ വിമര്‍ശിച്ച്‌ എം.വി. ഗോവിന്ദന്‍റെ പ്രസംഗം.

“എബിവിപിയുടെയും ആര്‍എസ്‌എസിന്‍റെയും സംഘപരിവാറിന്‍റെയും കോമരമായി പ്രവര്‍ത്തിക്കുന്നവരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എടുക്കുകയാണ്. എത്രകാലം ഇന്നുനിലനില്ക്കുന്ന ജനാധിപത്യത്തിന്‍റെ, ജുഡീഷറിയുടെ മഹിമ നിലനില്ക്കും. ഒരുസംശയവും വേണ്ട, നിലനില്ക്കില്ല. എക്സിക്യൂട്ടീവും ജുഡീഷറിയും തീരുമാനിക്കുന്നത് ഹിന്ദുത്വത്തിലേക്കുള്ള യാത്രയായിരിക്കും. ഇങ്ങനെയുള്ള ഒരുപാട് അപകടങ്ങള്‍ നമ്മള്‍ അഭിമുഖീകരിക്കുന്നുണ്ട്..’- എം.വി. ഗോവിന്ദൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular